കവരത്തി പെണ്ണോ മൊഞ്ചാണേ

കവരത്തി പെണ്ണോ മൊഞ്ചാണേ... 
മൊഞ്ചാണേ...
കടലമ്മക്കോമൽ മുത്താണേ... 
മുത്താണേ...
തെങ്ങോലതട്ടം ചൂടുന്നേ... 
ചൂടുന്നേ..
പഞ്ചാരപ്പാലിൻ മെയ്യാണേ.. 
മെയ്യാണേ..
തിരതട്ടിതട്ടി പായും... 
വെള്ളത്തിൽ...
ഇമ ചിമ്മി ചിമ്മി വന്നേ...
പെണ്ണോള്...
മുടി മുട്ടിനൊപ്പം നീളും...
ചില്ലാണ്...
ചിരിപൊട്ടി കാലു വാനിൽ
രാവാണ്... 

കവരത്തി പെണ്ണോ മൊഞ്ചാണേ... 
മൊഞ്ചാണേ...
കടലമ്മക്കോമൽ മുത്താണേ... 
മുത്താണേ...

നാണമോടെ നീന്തി വന്നു ജലമീൻകന്യയായ്...
നൂറു കാര്യമോതിടുന്നു ജെസറീ ചേലിനാൽ... 
അവളുടെയോരോ.... നിനവുകളാണ...
ചെറു ചുടു കാറ്റായ്... കരയിതിലാകേ...
വരുന്നോർക്കു തേൻ വിളമ്പി...
വിരുന്നൂട്ടുമീ തുരുത്ത്...
അഴൽ പാടുമേറിയോരും... 
ചിരിതോണിയേറുമോള്...

കവരത്തി പെണ്ണോ മൊഞ്ചാണേ... 
മൊഞ്ചാണേ...
കടലമ്മക്കോമൽ മുത്താണേ... 
മുത്താണേ...
തെങ്ങോലതട്ടം ചൂടുന്നേ... 
ചൂടുന്നേ..
പഞ്ചാരപ്പാലിൻ മെയ്യാണേ.. 
മെയ്യാണേ..

റൂഹിനാകെ സ്നേഹമിന്ന് പവിഴം മാത്രമേ...
ഡോല് പാട്ടിലൂടെ വന്നു കരളിന്നീണമേ...
അവളുടെയോരോ... കനവുകളീറൻ...
തിരമണലായീ... കുമിയണതാണേ...
മണിചെപ്പിലാർത്തിടുന്നൂ...
മിനുപ്പുള്ള മോഹമോടെ...
വഴിക്കണ്ണു നീട്ടിയെന്നും... 
പടിഞ്ഞാട്ടു നോക്കി നിന്നേ...

കവരത്തി പെണ്ണോ മൊഞ്ചാണേ... 
മൊഞ്ചാണേ...
കടലമ്മക്കോമൽ മുത്താണേ... 
മുത്താണേ...
തെങ്ങോലതട്ടം ചൂടുന്നേ... 
ചൂടുന്നേ..
പഞ്ചാരപ്പാലിൻ മെയ്യാണേ.. 
മെയ്യാണേ..
തിരതട്ടിതട്ടി പായും... 
വെള്ളത്തിൽ...
ഇമ ചിമ്മി ചിമ്മി വന്നേ...
പെണ്ണോള്...
മുടി മുട്ടിനൊപ്പം നീളും...
ചില്ലാണ്...
ചിരിപൊട്ടി കാലു വാനിൽ
രാവാണ്... 

Kavarathi Song Video | Pranaya Meenukalude Kadal Song | Vinayakan| Kamal | Shaan Rahman |Official