നീലിമേ നീലിമേ

നീലിമേ... നീലിമേ... 
പ്രേമമാം അപാരതേ...
രാപ്പകൽ നീന്തുമീ... 
മീനുകൾ കിനാവുകൾ...
നീറും നിലാകുളിർ കൈകളിൽ...
താലോലം കൊള്ളുന്നു തീരം തനിയേ...
തീരത്തോടായ് തിര പോലവേ...
തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ...

നീലിമേ... നീലിമേ... 
പ്രേമമാം അപാരതേ...
രാപ്പകൽ നീന്തുമീ... 
മീനുകൾ കിനാവുകൾ...

തൂവൽ വീഴും സ്വരം... 
പോലും കേൾക്കും ഇടം...
വെൺശംഖിലേ ഹൃതാളമായ്... 
നീലക്കടൽ കരേ...
എൻ നെഞ്ചിൽ നീയും.... 
നിൻ നെഞ്ചിൽ ഞാനും കേൾക്കുന്നൂ...
തീരത്തോടായ് തിര പോലവേ...
തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ...

ഓഹോ... നീലിമേ... നീലിമേ... 
പ്രേമമാം അപാരതേ...
രാപ്പകൽ നീന്തുമീ... 
മീനുകൾ കിനാവുകൾ...

സൂര്യൻ ചായും വരേ... 
ചന്ദ്രൻ മായും വരേ...
ആഴക്കടൽ വറ്റും വരേയും
തീരില്ലാ പ്രേമമേ...
നീയെന്നാൽ ഞാനും... 
ഞാനെന്നാൽ നീയും ആവുന്നൂ...
തീരത്തോടായ് തിര പോലവേ...
തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ...

നീലിമേ... നീലിമേ... 
പ്രേമമാം അപാരതേ...
രാപ്പകൽ നീന്തുമീ... 
മീനുകൾ കിനാവുകൾ...

Neelime Song Video | Pranaya Meenukalude Kadal Song | Vinayakan | Kamal | Shaan Rahman | Official