ഒരു ദീപനാളമായ് എരിഞ്ഞു
ഒരു ദീപനാളമായെരിഞ്ഞെരിഞ്ഞ്
കരിന്തിയായ് പുകയുന്നു...
ഒരു ദീപനാളമായെരിഞ്ഞെരിഞ്ഞ്
കരിന്തിയായ് പുകയുന്നു...
കാലത്തിന്റെ കരങ്ങൾക്കൽപ്പം....
തൈലം പകരാൻ കഴിഞ്ഞെങ്കിൽ...
തൈലം പകരാൻ കഴിഞ്ഞെങ്കിൽ...
വരച്ചിട്ട ചിത്രങ്ങൾ കണ്ണീര് തോരാതെ...
വഴിയോരത്തിതാ ഭിക്ഷാടനം...
വഴിയോരത്തിതാ ഭിക്ഷാടനം...
വഴിയോരത്തിതാ ഭിക്ഷാടനം...
ചായം തേച്ച ജീവിതചിഹ്നങ്ങൾ
മായാതെ മനസ്സിന്റെ കളിമുറ്റത്ത്...
ചായം തേച്ച ജീവിതചിഹ്നങ്ങൾ
മായാതെ മനസ്സിന്റെ കളിമുറ്റത്ത്...
വിലോല തരളവികാരത്താൽ...
കുരുന്നു വേദനയിൽ വെന്തുരുകീ...
വിധിയെന്ന ശാപചുഴിയിലൂടേ....
വിധിയെന്ന ശാപചുഴിയിലൂടേ....
നീന്തി നീന്തി കരയേ പുണരാൻ...
കാത്തു കാത്തു നിൽപ്പൂ...
ജീവിതമെന്ന നാടക കളരിയിൽ...
യവനിക മെല്ലെ മെല്ലെ ഉയരുന്നൂ...
ജീവിതമെന്ന നാടക കളരിയിൽ...
യവനിക മെല്ലെ മെല്ലെ ഉയരുന്നൂ...
കഥനത്താലുരുകും കഥ ചൊല്ലി നിന്നവർ...
അരങ്ങത്ത് നന്നായി അഭിനയിച്ചൂ...
വേഷം കെട്ടിയ കാപാലികർ...
കാണിക്കയെല്ലാം കയ്യിലാക്കി...
കണ്ടു തീരാത്ത ചിത്രം വിചിത്രം...
ഒരുമാത്ര കാണുവാൻ കണ്ണു തുറക്കൂ...
കാലമേ... കാലമേ... കാലമേ...