താരാപഥം പാടും

രാരീ രാരാരോ.. രാരീരം രാരാരോ...
രാരീ രാരാരോ.. രാരീരം രാരാരോ...
താരാപഥം പാടും താരാട്ടു കേട്ടെന്റെ
താരിളം മൊട്ടേ.. ഉറങ്ങുറങ്ങ്
അമ്മിഞ്ഞപ്പാലിൻ..
മധുരം നുണഞ്ഞു കൊണ്ടമ്മതൻ മാറോടു ചേർന്നുറങ്ങു...
അമ്മതൻ മാറോട് ചേർന്നുറങ്ങ് ..
രാരീ രാരാരോ.. രാരീരം രാരാരോ...

നിന്നെയുറക്കുവാനൊരുപാടു പാട്ടുകൾ
നിത്യവും പാടി പഠിച്ചുവച്ചു...
നിന്നെ വിളിക്കുവാൻ ഒരു നൂറു പേരുകൾ
നീ വരും മുൻപേ... ഞാൻ നോക്കിവച്ചു..
നീ വരും മുൻപേ.. ഞാൻ നോക്കിവച്ചു
രാരീ രാരാരോ.. രാരീരം രാരാരോ..

മുത്തുമോളെത്ര... വളർന്നാലുമീമടി
മയങ്ങുവാൻ മലരണി മെത്ത തീർക്കും....
അധരത്തിൽ വിരിയുമീ.. അരിമുല്ല ചിരിമതി
അകതാരിലെരിയും.. കനൽ കെടുത്താൻ
അകതാരിലെരിയും.. കനൽ കെടുത്താൻ
രാരീ രാരാരോ.. രാരീരം രാരാരോ...
രാരീ രാരാരോ... രാരീരം രാരാരോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharapadham Padum