കിളി കിളി കിക്കിളിയേ
അപ്പോം ചുട്ട് അടേം ചുട്ട്...
എലേം വാട്ടി പൊതീം കെട്ടി
ഇതിലേം പോയ് അതിലേം പോയ്...
കിളി കിളി കിക്കിളിയേ...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളിയേ...
മേലേ മേലേ മോഹപ്പൊയ്കതൻ...
മാറിൽ മാറിൽ പൂത്ത താഴമ്പൂ...
സ്നേഹച്ചെപ്പിലേ കുങ്കുമച്ചായ-
ക്കുറിയണിഞ്ഞല്ലോ...
ആരെ ആരെ തേടി വന്നു നീ...
ആരെക്കൂടെ കൊണ്ടു വന്നു നീ...
നേരം പോകുന്നു പാടൂ നീയെൻ
മൗനതന്ത്രികളേ... മൗനതന്ത്രികളേ...
അപ്പോം ചുട്ട് അടേം ചുട്ട്...
എലേം വാട്ടി പൊതീം കെട്ടി
ഇതിലേം പോയ് അതിലേം പോയ്...
കിളി കിളി കിക്കിളിയേ...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളി കിക്കിളി കിക്കിളി...
കിളി കിളി കിക്കിളിയേ...
കണ്ണാരം പൊത്തി പൊത്തി
കുതിച്ചു പായും വെള്ളിമേഘങ്ങളെ...
കാറ്റിലാടി ചിലച്ചു പാറും കാട്ടുമൈനകളേ...
കണ്ണാരം പൊത്തി പൊത്തി
കുതിച്ചു പായും വെള്ളിമേഘങ്ങളെ...
കാറ്റിലാടി ചിലച്ചു പാറും കാട്ടുമൈനകളേ...
ഓർത്തു വയ്ക്കാൻ..
നിങ്ങടെ, ഉള്ളിൽ ഓർമ്മച്ചെപ്പുണ്ടോ...
കോർത്തു വയ്‌ക്കാൻ...
നിങ്ങടെ, കയ്യിൽ തങ്കനൂലുണ്ടോ...
ചേർത്തു വയ്ക്കാൻ
നിങ്ങടെ, കയ്യിൽ സ്വർണമുത്തുണ്ടോ...
അപ്പോം ചുട്ട്... അപ്പോം ചുട്ട്...
അടേം ചുട്ട്... അടേം ചുട്ട്...
എലേം വാട്ടി... എലേം വാട്ടി...
പൊതീം കെട്ടി... പൊതീം കെട്ടി...
അരിച്ചിറങ്ങും തണുത്തരാവിൻ
സുഖ വസന്തം...
മനസ്സിലാകെ തളിർത്തു പൂത്തു
വാസരം ചൊരിഞ്ഞൂ...
അരിച്ചിറങ്ങും തണുത്തരാവിൻ
സുഖ വസന്തം...
മനസ്സിലാകെ തളിർത്തു പൂത്തു
വാസരം ചൊരിഞ്ഞൂ...
നേരം പോയ് കൂരിരുട്ടിൻ ചുഴിയിൽ വീണല്ലോ...
നേരം പോയ് കൂരിരുട്ടിൻ ചുഴിയിൽ വീണല്ലോ...
നക്ഷത്രക്കണ്ണുള്ള മാലാഖപ്പെൺകൊടി
കണ്ണിമ ചിമ്മിയല്ലോ...
കണ്ണിമ ചിമ്മിയല്ലോ....
മേലേ മേലേ... മേലേ മേലേ...
മേലേ മേലേ മോഹപ്പൊയ്കതൻ...
മാറിൽ മാറിൽ പൂത്ത താഴമ്പൂ...
സ്നേഹച്ചെപ്പിലേ കുങ്കുമച്ചായ-
ക്കുറിയണിഞ്ഞല്ലോ...