പൂങ്കുയിൽ കുഞ്ഞിന്ന്
Music:
Lyricist:
Singer:
Film/album:
പൂങ്കുയിൽ കുഞ്ഞിന്
കുയിലമ്മയെപോലെ
കുഴലൂതി പാടുവാൻ മോഹം
തളിരില തുഞ്ചത്ത് തുള്ളിക്കളിയ്ക്കും
തൂമഞ്ഞിൻ മാരിവിൽ മുത്തും
കൊത്തിപറന്നങ്ങ് താതനോടണയുവാൻ
ഉള്ളിലൊരാശയുണ്ടേ എന്നും
കുഞ്ഞിളം സ്വപ്നമുണ്ടേ
(പൂങ്കുയിൽ...)
കുട്ടി കുറുമ്പുമായ് കുഞ്ഞാറ്റയെത്തുമ്പോൾ
ഈ നെഞ്ചിൽ കുന്നോളം സ്നേഹമു ണ്ടേ
താരിളം പൂവിന് താരാട്ട് പാടുവാൻ എന്നാളും പൂത്തുമ്പീ ഞാനുമുണ്ടേ
തളിർ മുഖമതിൽ നറു പുഞ്ചിരി മായാതെന്നും
കിളിമൊഴിയതിൽ പരിഭവ മഴ പൊഴിയാതെന്നും
ചെറുമനമുരുകരുതേ
കുഞ്ഞിക്കിളിയേ ഞാൻ കൂടെയുണ്ടേ
(പൂങ്കുയിൽ...)
പൊന്നാര്യൻ പാടത്ത്
പയ്യാരം ചൊല്ലിക്കൊണ്ടെന്നോമൽ
പൂം തത്തേ നീ വരുമ്പോൾ
പീലികൈ വീശിക്കൊണ്ടന്നേരം തൈ തെന്നൽ താലോലംതാളത്തിൽ തഴുകാറുണ്ടേ
മഞ്ജീരമായ് കൊഞ്ചീടുമോ
എന്നോരമായ് വന്നീടുമോ
നീയെൻ നെഞ്ചിൻ കൂട്ടിലെ
ജീവനാം പൂന്തേൻ ധ്വനീ
(പൂങ്കുയിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomkuyil Kunjinu
Additional Info
Year:
2019
ഗാനശാഖ: