ആരോ ആരോ ആരാരോ - F

ആരോ ആരോ ആരാരോ
ആരോമല്‍ പൂമ്പൈതലേ
മൗനങ്ങളില്‍ നിന്റെ ജന്മം
ഊയലാടീ ആലോലം
മൗനങ്ങളില്‍ നിന്റെ ജന്മം
എന്തിനൂയലാടീ ആലോലം
ആരോ ആരോ നീയാരോ
ആരോമല്‍ പൂമ്പൈതലെ

താരാട്ടുകേള്‍ക്കാത്ത കര്‍ണ്ണം
വെറും ആത്മനോവിൻ ചിഹ്നം
തുള്ളിക്കളിക്കേണ്ട ബാല്യം
അതിനെന്തിനീ ശാപം
നീയും നിന്നില്‍ നീറും തീയും
അതിലുള്ളം പൊള്ളും ഞാനും മൂകം
നീ ആരോ ആരോ ആരാരോ
ആരോമല്‍ പൂമ്പൈതലേ

രാരീരാരോ രാരീരാരോ
മിണ്ടാട്ടമില്ലാത്ത ചുണ്ടില്‍
ഇനിയില്ല മന്ദഹാസം
സ്വപ്നങ്ങളില്ലാത്ത ലോകം
നിന്‍ മൂകസാമ്രാജ്യം
താളം തോല്‍ക്കും തങ്കപ്പാദം
അതിലോരോ ചോടും നോവിന്‍ ഗീതം
നീ ആരോ ആരോ ആരാരോ
ആരോമല്‍ പൂമ്പൈതലേ
മൗനങ്ങളില്‍ നിന്റെ ജന്മം
എന്തിനൂയലാടീ ആലോലം
ആരോ ആരോ നീയാരോ
ആരോമല്‍ പൂമ്പൈതലെ
രാരീരാരോ രാരീരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aaro aro araro - F

Additional Info

Year: 
1986

അനുബന്ധവർത്തമാനം