പൂവേ പൂവേ പൊൻ പൂവേ

പൂവേ പൂവേ പൊൻ പൂവേ പൂന്തെന്നൽ വീശാറായി (2)
മാനത്തിൻ തോളത്തു നീയും ഇനി ഊയലാടു  ആലോലം (2)
പൊന്നു തരാം പൊരുളു തരാം പൂമണവും തേനും തരാം
ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂ

തങ്കക്കിനാവിന്റെ മേളം ഇനി നിന്റെ സ്വന്തമാകും (2)
പുഞ്ചിരി പൂത്തിരി എന്നും ചുണ്ടിൽ കൊഞ്ചും മൊഴിയാകും (2)
പൊന്നു തരാം പൊരുളുതരാം പൂമണവും തേനും തരാം
ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂ

ചെന്തൊണ്ടി തേൻ പഴച്ചാറിൽ കുഞ്ഞു ചുണ്ടലിഞ്ഞുവെങ്കിൽ (2))
ആയിരമായിരം ഈണം നിന്റെ കാതിൽ വീണെങ്കിൽ (2)
പൊന്നു തരാം പൊരുളുതരാം പൂമണവും തേനും തരാം
ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poove poove ponpoove