ആരോ ആരോ ആരാരോ - M

 

ആരോ ആരോ ആരാരോ  ആരോമൽ പൂമ്പൈതലേ (2)
മൗനങ്ങളിൽ നിന്റെ ജന്മം ഊയലാടി ആലോലം (2)
മൗനങ്ങളിൽ നിന്റെ ജന്മംഎന്തിനൂയലാടി ആലോലം
ആരോ ആരോ നീയാരോ  ആരോമൽ പൂമ്പൈതലേ

താരാട്ടു കേൾക്കാത്ത കർണ്ണം  വെറും ആത്മനോവിൻ ചിഹ്നം (2)
തുള്ളി കളിക്കേണ്ട  ബാല്യം അതിനെന്തിനീ ശാപം (2)
നീയും നിന്നിൽ നീറും തീയും അതിലുള്ളം പൊള്ളും ഞാനും മൂകം
നീ ആരോ ആരോ ആരാരോ   ആരോമൽ പൂമ്പൈതലേ

രാരീരാരോ രാരീരാരോ (4)

മിണ്ടാട്ടമില്ലാത്ത ചുണ്ടിൽ ഇനിയില്ല മന്ദഹാസം (2)
സ്വപ്നങ്ങളില്ലാത്ത ലോകം നിൻ മൂക സാമ്രാജ്യം (2)
താളം തോൽക്കും താങ്ക പാദം അതിലോരോ ചോടും നോവിൻ ഗീതം
നീ ആരോ ആരോ ആരാരോ   ആരോമൽ പൂമ്പൈതലേ


Aaro aaro aararo | Poovinu Puthiya Poothennal | Malayalam film Song HD