നെഞ്ചിന്നുള്ളിലെ നെടുംപാതയോരം

നെഞ്ചിന്നുള്ളിലെ നെടുംപാതയോരം
എന്നെ ഇന്ന് വീണ്ടും തിരയുന്നു ഞാന്‍
നെഞ്ചിന്നുള്ളിലെ നെടുംപാതയോരം
എന്നെ ഇന്ന് വീണ്ടും തിരയുന്നു ഞാന്‍

അഴിക്കുള്ളില്‍ വീഴുന്നു അഴിയാത്ത ബന്ധം
വെറും സ്വപ്നസഞ്ചാരം നടത്തുന്നു കാലം
സ്വയം തോളിലേന്തുന്നു സ്വന്തമെന്ന മഞ്ചം
നെഞ്ചിന്നുള്ളിലെ നെടുംപാതയോരം
ഒരു നോക്കു കാണാൻ ഉഴറുന്നു ഞാൻ
ആ......

ഉറങ്ങാത്ത നാദങ്ങള്‍ മുളം തണ്ടിലൂറും
ഉണങ്ങാത്ത ദുഃഖങ്ങള്‍ മിഴിത്തുമ്പിലൂറും
കൊടുംവേനലില്‍ പോലും ഇളംകാറ്റു വീശും
കൊടുംവേനലില്‍ പോലും ഇളംകാറ്റു വീശും
ഒരു നോക്ക് കാണാന്‍ ഉഴറുന്നു ഞാന്‍
നെഞ്ചിന്നുള്ളിലെ നെടുംപാതയോരം
എന്നെ ഇന്ന് വീണ്ടും തിരയുന്നു ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nenchinnullile nedum paathayoram