മെല്ലെ മിഴികൾ

ഭജതി വനതി വരദേ...
ഖനി പ്രവഹ വഹതി പ്രസുതേ...
ഹിമ തോയ പാത പ്രതുകേ...
അഭികാമതേ...
പ്രിയത തരുണി വഹതേ...
മതി നടന കലന കുസുമേ...
അസു പ്രാണ സലില പതനേ...
അനുരഞ്ജനേ...

മെല്ലെ മിഴികൾ...
ചില്ലയൊന്നു ചേർത്തു വെച്ചു...
കുറുകും പെണ്ണേ...
കൂടൊരുക്കി ഞാൻ...
താനേ നീയാ...
കൂടിനുള്ളിലൊന്നു വന്നു...
കിന്നാരം ചൊല്ലിടാൻ...
കാത്തിരിപ്പു ഞാൻ....
തളിരണിയുന്നിതെൻ്റെ 
മോഹമിന്നു പാടവേ...
അതിലലിയുന്ന നിൻ
കുറുമ്പു കണ്ടു ഞാൻ...
നിറമണിയുന്നൊരീ...
വസന്ത വാടിയാകവേ...
പതിഞ്ഞു പെയ്ത 
മഞ്ഞു പോലെ..
നിറയുകയായ് നീ...

മെല്ലെ മിഴികൾ...
ചില്ലയൊന്നു ചേർത്തു വെച്ചു...
കുറുകും പെണ്ണേ...
കൂടൊരുക്കി ഞാൻ...
താനേ നീയാ...
കൂടിനുള്ളിലൊന്നു വന്നു...
കിന്നാരം ചൊല്ലിടാൻ...
കാത്തിരിപ്പു ഞാൻ....

ചിങ്കാരക്കൊമ്പിൽ
കളിയാടും പൂങ്കുയിലേ...
എന്നോമലിനായ്
നീയൊരു പാട്ട് മൂളുമോ...
മഞ്ചാടിക്കാറ്റും
മോഹത്തൂവൽ പാട്ടും...
നീയെൻ നെഞ്ചോരത്തായ്
ചായുറങ്ങിയോ...
നിലാമ്പൽ പൂ
വിരിഞ്ഞ പോലെ നിൻ...
കൊഞ്ചും ചിരിയിൽ 
അലിഞ്ഞു ഞാൻ...
മെല്ലെ കുറുകും
ഇണപ്പിറാവുകൾ...
കുരുന്നു ചുണ്ടിലുമ്മ നൽകി
തരളിതയായ് നീ...

മെല്ലെ മിഴികൾ...
ചില്ലയൊന്നു ചേർത്തു വെച്ചു...
കുറുകും പെണ്ണേ...
കൂടൊരുക്കി ഞാൻ...
താനേ നീയാ...
കൂടിനുള്ളിലൊന്നു വന്നു...
കിന്നാരം ചൊല്ലിടാൻ...
കാത്തിരിപ്പു ഞാൻ....

മന്ദാരപ്പൂവിൽ
ഇളമഞ്ഞിന്നല പോലെ...
നീയെന്നിൽ ആലോലം
ചേർന്നിടുന്നുവോ...
കണ്ണാടിക്കവിളും...
കരിമഴിയിട്ടൊരു കണ്ണും..
എന്നുള്ളിൽ മോഹങ്ങൾ
നെയ്തിടുന്നുവോ...
കുന്നോളം ഞാൻ...
കൊതിച്ചിരുന്നൊരെൻ...
പുന്നാരങ്ങൾ...
പകർന്നിടാം...
താരാട്ടാലെ...
നിനക്കുറങ്ങുവാൻ...
ഒരുങ്ങിടുന്ന ചെപ്പിനുള്ളിൽ...
നിറയുകയായ് നീ...

മെല്ലെ മിഴികൾ...
ചില്ലയൊന്നു ചേർത്തു വെച്ചു...
കുറുകും പെണ്ണേ...
കൂടൊരുക്കി ഞാൻ...
താനേ നീയാ...
കൂടിനുള്ളിലൊന്നു വന്നു...
കിന്നാരം ചൊല്ലിടാൻ...
കാത്തിരിപ്പു ഞാൻ....
തളിരണിയുന്നിതെൻ്റെ 
മോഹമിന്നു പാടവേ...
അതിലലിയുന്ന നിൻ
കുറുമ്പു കണ്ടു ഞാൻ...
നിറമണിയുന്നൊരീ...
വസന്ത വാടിയാകവേ...
പതിഞ്ഞു പെയ്ത 
മഞ്ഞു പോലെ..
നിറയുകയായ് നീ...

മെല്ലെ മിഴികൾ...
ചില്ലയൊന്നു ചേർത്തു വെച്ചു...
കുറുകും പെണ്ണേ...
കൂടൊരുക്കി ഞാൻ...
താനേ നീയാ...
കൂടിനുള്ളിലൊന്നു വന്നു...
കിന്നാരം ചൊല്ലിടാൻ...
കാത്തിരിപ്പു ഞാൻ....

ഭജതി വനതി വരദേ...
ഖനി പ്രവഹ വഹതി പ്രസുതേ...
ഹിമ തോയ പാത പ്രതുകേ...
അഭികാമതേ...
പ്രിയത തരുണി വഹതേ...
മതി നടന കലന കുസുമേ...
അസു പ്രാണ സലില പതനേ...
അനുരഞ്ജനേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Melle Mizhikal

Additional Info

Year: 
2019

അനുബന്ധവർത്തമാനം