കേൾക്കാം തകിലടികൾ
കേൾക്കാം തകിലടികൾ
പൂങ്കുഴലിൻ പൂവിളികൾ
രാക്കോലങ്ങൾ കളിയാടും പൂങ്കാവുകളിൽ
ഒരു താന്തോന്നിക്കാറ്റിൻ കളിവിളയാട്ടങ്ങൾ
രാപ്പാട്ടുപാടാൻ പൂങ്കിളികൾ കാണാച്ചില്ലകളിൽ
അക്കളിയിക്കളി കളിചിരിതൻ മധുരിത കാകളികൾ
ആ മര ഈ മര മഴകൊഴുകും കാറ്റിൻ തിരയടികൾ
കേൾക്കാം തകിലടികൾ
പൂങ്കുഴലിൻ പൂവിളികൾ
വർമഴവില്ലിൻ തംബുരുവിൽ പുതു
മാമഴ ശ്രുതി മീട്ടുമ്പോൾ
അത്തച്ചമയപ്പൂക്കളമായ് തങ്കചെറുചെറുനിറപറയായ്
അത്തച്ചമയപ്പൂക്കളമായ് തങ്കചെറുചെറുനിറപറയായ്
അരികത്തേഴു നിറവും പുതു വർണ്ണച്ചിന്തിലാടി
എൻ മനമാകേ കനവാകേ നന്മകളായ്
നിന്നഴകോലും നീൾമിഴിയിൽ സ്വപ്‌നങ്ങൾ
അക്കളിയിക്കളി കളിചിരിതൻ മധുരിത കാകളികൾ
ആ മര ഈ മര മഴകൊഴുകും കാറ്റിൻ തിരയടികൾ
കേൾക്കാം തകിലടികൾ
പൂങ്കുഴലിൻ പൂവിളികൾ
അനുരാഗത്തിന്നതിരില്ലാത്തൊരു മറുകര തേടി നമ്മൾ
ആലിപ്പഴവും മഴയും പൊഴിയും കരയിൽ നമ്മൾ വന്നു
ആലിപ്പഴവും മഴയും പൊഴിയും കരയിൽ നമ്മൾ വന്നു
പവിഴത്തോണി പോലും പ്രണയകാറ്റിലാടി
തേന്മാവും പൂങ്കാറ്റും തേടുന്നു
ഒന്നാകും നിമിഷത്തിൻ വർണ്ണങ്ങൾ
അക്കളിയിക്കളി കളിചിരിതൻ മധുരിത കാകളികൾ
ആ മര ഈ മര മഴകൊഴുകും കാറ്റിൻ തിരയടികൾ
അക്കളിയിക്കളി കളിചിരിതൻ മധുരിത കാകളികൾ
ആ മര ഈ മര മഴകൊഴുകും കാറ്റിൻ തിരയടികൾ
കേൾക്കാം തകിലടികൾ
പൂങ്കുഴലിൻ പൂവിളികൾ