കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട ചെണ്ടാ
താളമിടുന്നൊർക്കു പൊൻ പണം കിട്ടാൻ
തല്ലു കൊള്ളുന്നൊരു ചെണ്ട
താളമിടുന്നൊർക്കു പൊൻ പണം കിട്ടാൻ
തല്ലു കൊള്ളുന്നൊരു ചെണ്ട
കാവുകൾ തോറും കറങ്ങുന്ന ചെണ്ട
തേവരെ പുൽകിയുണർത്തുന്ന ചെണ്ട
കാവുകൾ തോറും കറങ്ങുന്ന ചെണ്ട
തേവരെ പുൽകിയുണർത്തുന്ന ചെണ്ട
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട ചെണ്ടാ
പഞ്ചാരി പാണ്ടിയും പാടുന്ന ചെണ്ട
തോളത്തു തൂങ്ങുന്ന ചെണ്ട
പഞ്ചാരി പാണ്ടിയും പാടുന്ന ചെണ്ട
തോളത്തു തൂങ്ങുന്ന ചെണ്ട
വോട്ടു പിടിക്കാൻ അലറുന്ന ചെണ്ട
പട്ടണം ചുറ്റുന്ന ചെണ്ട
വോട്ടു പിടിക്കാൻ അലറുന്ന ചെണ്ട
പട്ടണം ചുറ്റുന്ന ചെണ്ട
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട ചെണ്ടാ