കണ്ണുനീരിനും ചിരിക്കാനറിയാം
Music:
Lyricist:
Singer:
Film/album:
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ (2)
കാട്ടു മുളയ്ക്കും പാടാനറിയാം
കാറ്റിൻ ചുംബനമേറ്റാൽ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ
എനിക്കു വേണ്ടി പ്രകാശ ഗോപുര
വാതിൽ തുറക്കും കാരുണ്യമേ (2)
നിൻ തിരു നടയിൽ ചൊരിയുന്നൂ ഞാൻ
മാനസ പൂജാ പുഷ്പങ്ങൾ
മാനസ പൂജാ പുഷ്പങ്ങൾ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ
ഇരുളിൻ പാതയിൽ വെളിച്ചം വിതറാൻ
എൻ മുന്നിൽ തെളിയും തിരിനാളമേ (2)
നിന്നെ പുൽകാൻ വിടരുകയാണെൻ
സുന്ദര സംഗീത ശില്പങ്ങൾ
സുന്ദര സംഗീത ശില്പങ്ങൾ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ
കാട്ടു മുളയ്ക്കും പാടാനറിയാം
കാറ്റിൻ ചുംബനമേറ്റാൽ
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാൻ കഴിഞ്ഞാൽ
കദനം മറക്കാൻ കഴിഞ്ഞാൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kannuneerinum