തേനാണ് നിൻ സ്വരം - F
തേനാണു നിന്‍ സ്വരം പാട്ടുകാരാ
പൂവാണു നിന്‍ മനം കൂട്ടുകാരാ
രാഗം വിടരുന്ന നിന്‍ മനസ്സില്‍
അനുരാഗമായ് ഞാനലിഞ്ഞോട്ടേ
അലിഞ്ഞോട്ടേ
തേനാണു നിന്‍ സ്വരം പാട്ടുകാരാ
പൂവാണു നിന്‍ മനം കൂട്ടുകാരാ
കണ്ണില്ലയെങ്കിലും നിന്നുടെ ആത്മാവില്‍
വര്‍ണ്ണമായ് ഞാന്‍ വിടരും - സ്വര്‍ണ്ണ
വര്‍ണ്ണമായ് ഞാന്‍ വിടരും
ഒരു മാത്ര നേരവും അകലാതെ നിന്നുടെ
വിരിമാറില്‍ ഞാന്‍ പടരും
വിരിമാറില്‍ ഞാന്‍ പടരും
തേനാണു നിന്‍ സ്വരം പാട്ടുകാരാ
പൂവാണു നിന്‍ മനം കൂട്ടുകാരാ
ഒരു പൂ വിരിയുമ്പോള്‍ നിന്‍ ഹൃദയത്തില്‍ ഞാൻ
ആയിരം പൂ വിടര്‍ത്തും
പതിനായിരം പൂ വിടര്‍ത്തും
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചു തൊട്ടു ഞാന്‍
മനസ്സില്‍ തിരി കൊളുത്തും
മനസ്സില്‍ തിരി കൊളുത്തും
തേനാണു നിന്‍ സ്വരം പാട്ടുകാരാ
പൂവാണു നിന്‍ മനം കൂട്ടുകാരാ
രാഗം വിടരുന്ന നിന്‍ മനസ്സില്‍
അനുരാഗമായ് ഞാനലിഞ്ഞോട്ടേ
അലിഞ്ഞോട്ടേ
തേനാണു നിന്‍ സ്വരം പാട്ടുകാരാ
പൂവാണു നിന്‍ മനം കൂട്ടുകാരാ
പൂവാണു നിന്‍ മനം കൂട്ടുകാരാ