ആമിന നിജാം
Amina Nijam
തിരുവനന്തപുരം സ്വദേശിനിയായ ആമിന നിജാം തന്റെ വിദ്യാഭ്യാസകാലത്ത് തന്നെ കലാരംഗത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എഞ്ചിനിയരിംഗ് ബിരുദധാരിയായ ആമിന ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് തന്റെ കലാജീവിതം ആരംഭിച്ചത്. മഴവിൽ മനോരമയിലെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതാണ് ആമിനയുടെ കലാജീവിതത്തിൽ വഴിത്തിരിവായത്. ആ റിയാലിറ്റി ഷോയിലെ പ്രകടനം സിനിമയിലേക്കുള്ള അവസരങ്ങൾ തുറന്നുകൊടുത്തു.
2019 -ൽ പതിനെട്ടാം പടി എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആമിന സിനിമയിലേയ്ക്ക് ചുവടുവെച്ചു. അതിനുശേഷം അഞ്ചാം പാതിരാ, ഭീഷ്മപർവ്വം എന്നിവയുൾപ്പെടെ അഞ്ച് സിനിമകളിൽ കൂടി അഭിനയിച്ചു. സിനിമയ്ക്ക് പുറമേ സോഷ്യൽ മീഡിയയിലും മോഡലിംഗിലും സജീവമാണ് ആമിന നിജാം.


