പ്രണയ സ്വരം കാതോർത്ത നേരം
പ്രണയ സ്വരം കാതോർത്ത നേരം...
മറുപടിയോ മഴയായ്.....
പ്രണയ സ്വരം കാതോർത്ത നേരം...
മറുപടിയോ മഴയായ്.....
അകലെ അകലെ മുകിലലകളെഴുതു
മേലേതോ വരികൾ സജലമായ്....
പ്രണയ സ്വരം കാതോർത്ത നേരം...
മറുപടിയോ മഴയായ്.....
പ്രണയ സ്വരം കാതോർത്ത നേരം...
മറുപടിയോ മഴയായ്.....
പുല്ലിൻ തുമ്പത്തെ തുള്ളിക്കുള്ളിൽ നിൻ
പ്രിയമുഖം അരുമയായ് തേടീ ഞാൻ...
കദളികളിളിലകളാൽ പൊതിയുമൊരഴകുപോൽ
കറുകകൾ തൊടികളിൽ പുണരുമൊരുതളിലെ.
പൂവുപോൽ നിന്നു നീ...
ഒരു മറുമൊഴിയുടെ മലരിതൾ വിരിയുവാൻ...
വഴിയരികേ കാതോർത്ത നേരം...
മറുപടിയോ മഴയായ്.......
കന്നിപ്പാടങ്ങൾ വെള്ളിത്താലത്തിൽ...
പുതുമഴമണിമലർ ചൂടവേ...
കുറുമൊഴി മലരിതൾ ചുരുൾമുടിയിഴകളിൽ...
ഇടറുമീ വിരലിനാൽ തുരതുരെ വിതറുവാൻ...
തെന്നലായ് വന്നു ഞാൻ...
ഒരു നറു ചിരി തരും അസുലഭ ലഹരിയായ്...
പ്രണയ സ്വരം കാതോർത്ത നേരം...
മറുപടിയോ മഴയായ്.....
പ്രണയ സ്വരം കാതോർത്ത നേരം...
മറുപടിയോ മഴയായ്.....