സാഗരം സപ്തസ്വരസാഗരം

ആ.....
സാഗരം സപ്തസ്വരസാഗരം
ഹൃദയത്തില്‍ അലതല്ലുന്നു
ലാളനം മുഗ്ധശ്രുതിലാളനം
സിരകള്‍ക്ക് ഉണര്‍വേകുന്നു
സാഗരം സപ്തസ്വരസാഗരം

സംഗീതമേ.....
നിസഗ സഗപ ഗപധ പധനി ധനിസ
സഗ നിസ ധനി പധ ഗപ സഗ നിസപ
ധനിസ നിസഗ സഗപ
ധനിധ നിധ നിധ നിധ
സംഗീതമേ നിന്റെ സാന്നിധ്യമല്ലോ
എന്നുമെന്‍ സഞ്ജീവനി
എങ്കിലും നീതരും രാഗങ്ങളില്‍
എന്തിനോ ശോകമയം
വേണുവില്‍ വീണയില്‍ നൂപുരമണികളില്‍
ചിന്തും നിന്നുടെ മധുരങ്ങള്‍
ആരോഹണമായ് അവരോഹണമായ്
തുടരും നിന്നുടെ യാനങ്ങള്‍
സാഗരം സപ്തസ്വരസാഗരം

സാരള്യമേ....
ആ....
സാരള്യമേ എന്നില്‍ വികസ്വരമാക്കി
ആയിരം വൃന്ദാവനം
എങ്കിലും നീതരും ദൃശ്യങ്ങളില്‍
എന്തിനീ ശ്യാമമയം
പുലരിയില്‍ സന്ധ്യയില്‍ സംക്രമ-
സരണിയില്‍ എങ്ങും നിന്റെ തരംഗങ്ങള്‍
ആരോഹണമായ് അവരോഹണമായ്
പാറും നിന്റെ പതംഗങ്ങള്‍

സാഗരം സപ്തസ്വരസാഗരം
ഹൃദയത്തില്‍ അലതല്ലുന്നു
ലാളനം മുഗ്ധശ്രുതിലാളനം
സിരകള്‍ക്ക് ഉണര്‍വേകുന്നു
സാഗരം സപ്തസ്വരസാഗരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sagaram saptha swarasagaram

Additional Info

Year: 
1984

അനുബന്ധവർത്തമാനം