ആഗ്രഹം ഒരേയൊരാഗ്രഹം
ആഗ്രഹം ഒരേയൊരാഗ്രഹം
ആത്മാവിൽ തേൻ മലരായി
സഫലമാവുകയില്ലേ അത് സഫലമാവുകയില്ലേ
ആഗ്രഹം ഒരേയൊരാഗ്രഹം
അരോമലേ ഞാനറിയുന്നു
സഫലമാക്കുകയല്ലോ അത്
സഫലമാക്കുകയല്ലോ
ഞാനറിയാതെൻ മൗനതടത്തിൽ
തപസ്സിരുന്നവളല്ലേ ആ...ആ...ആ.
ഞാനറിയാതെൻ മൗനതടത്തിൽ
തപസ്സിരുന്നവളല്ലേ
നിൻ തിരുമാറിൽ എൻ മെയ് ചേർത്ത് അനുഗ്രഹിക്കുകയില്ലേ
അറിയട്ടെ ഞാൻ അറിയട്ടെ
നിന്റെ നെഞ്ചിൻ താളം
നിന്റെ നെഞ്ചിൻ താളം
നിൻ മിഴിയാലെൻ മാനസഗംഗയിൽ
സാരസമലരു വിരിഞ്ഞു ആ...ആ.ആ.
നിൻ മിഴിയാലെൻ മാനസഗംഗയിൽ
സാരസമലരു വിരിഞ്ഞു
നിൻ ചിരിയാലെൻ മാനസവീണയിൽ മോഹനരാഗമുണർന്നു
പകരട്ടെ ഞാൻ പകരട്ടെ
നിന്നിലെന്റെ സ്വരങ്ങൾ
നിന്നിലെന്റെ സ്വരങ്ങൾ
ആഗ്രഹം ഒരേയൊരാഗ്രഹം
ഒരു മെയ്യാവുകയല്ലോ നാം ഹൃദയം മാറുകയല്ലോ
ആഗ്രഹം ഒരേയൊരാഗ്രഹം
ലാലലാലാ..ലാലാലാലാ
ആഹാ.ആ.ആ.ആ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aagraham Ore Oraagraham
Additional Info
ഗാനശാഖ: