ഹൃദയശാരികേ ഉണരുക നീ

ഹൃദയശാരികേ ഉണരുക നീ
അമൃതസ്വരങ്ങൾ അരുളുക നീ
അഴകിൻ പടവിൽ മഴവിൽ നടയിൽ
ഒന്നിനി എന്നെ നയിക്കുക നീ
ഹൃദയശാരികേ ഉണരുക നീ
അമൃതസ്വരങ്ങൾ അരുളുക നീ

ഗമപ സഗമപ നിസഗമപ മഗാ സനിധപ
ധനിസ ധനിസനി മധനി മധനിധ മമപ
ഗഗമ സഗമപ

കവിതകൾ വിളയും കാടുകളിൽ
വനജ്യോത്സ്നകൾതൻ നാടുകളിൽ
ആ.....
കവിതകൾ വിളയും കാടുകളിൽ
വനജ്യോത്സ്നകൾതൻ നാടുകളിൽ
മുനികന്യകയുടെ ചിന്തകൾ പോലെ
എന്നെയും കൊണ്ട് പറക്കുക നീ
ഹൃദയശാരികേ ഉണരുക നീ
അമൃതസ്വരങ്ങൾ അരുളുക നീ

മണിമുത്തു വിതറി ഞാനൊരുക്കും
മധുരക്കിനാവിൻ മണ്ഡപത്തിൽ
ആ.....
മണിമുത്തു വിതറി ഞാനൊരുക്കും
മധുരക്കിനാവിൻ മണ്ഡപത്തിൽ
എൻ നിമിഷങ്ങൾ...
മണിമുത്തു വിതറി ഞാനൊരുക്കും
മധുരക്കിനാവിൻ മണ്ഡപത്തിൽ
എൻ നിമിഷങ്ങൾ രാഗിലമാക്കി
ഇത്തിരി നേരം ഇരിക്കുക നീ

ഹൃദയശാരികേ ഉണരുക നീ
അമൃതസ്വരങ്ങൾ അരുളുക നീ
അഴകിൻ പടവിൽ മഴവിൽ നടയിൽ
ഒന്നിനി എന്നെ നയിക്കുക നീ
ഹൃദയശാരികേ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hridayasarike unaruka nee

Additional Info

Year: 
1984

അനുബന്ധവർത്തമാനം