ഭൂപാളം പാടാത്ത

ഭൂപാളം പാടാത്ത ഗായകൻ ഞാൻ
ഉദയം കാണാത്ത സ്പന്ദനം ഞാൻ (2)
ശാപങ്ങൾ വാങ്ങിയ ഗന്ധർവ്വൻ ഞാൻ
ദുഃഖം പൊതിഞ്ഞൊരു പല്ലവി ഞാൻ
ഭൂപാളം പാടാത്ത ഗായകൻ ഞാൻ

സാന്ത്വനമെന്നതിനർത്ഥമെന്തോ
നൊമ്പരം പേറുന്ന മാനസമേ
നിത്യതമസ്സിൻ‌റെ താവളത്തിൽ
ഏതൊരു സൂര്യനെ കാത്തിരിപ്പൂ
ആ...ആ...ആ....(ഭൂപാളം)

ജീവിതമെന്നതിൻ സാരമെന്തോ
തന്ത്രികൾ പാകുന്ന ചിന്തകളേ
നിത്യശിശിരത്തിൻ വാടികയിൽ
ഏതു വസന്തത്തെ കാത്തിരിപ്പൂ‍
ആ...ആ...ആ....(ഭൂപാളം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Bhoopaalam Paadaatha

Additional Info

അനുബന്ധവർത്തമാനം