പുഴകൾ മലകൾ പൂവനങ്ങൾ
പുഴകൾ - മലകൾ - പൂവനങ്ങൾ
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദനശീതള മണപ്പുറങ്ങൾ
(പുഴകൾ...)
ഇവിടമാണിവിടമാണിതിഹാസ രൂപിയാം
ഈശ്വരനിറങ്ങിയ തീരം
ഇവിടമാണാദ്യമായ് മനുജാഭിലാഷങ്ങൾ
ഇതളിട്ട സുന്ദര തീരം - ഓ ഓ ഓ ഓ..
(പുഴകൾ...)
കതിരിടും ഇവിടമാണദ്വൈത ചിന്തതൻ
കാലടി പതിഞ്ഞൊരു തീരം
പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ
പുതിയൊരു സംഗമ ദീപം - ഓ ഓ ഓ ഓ..
(പുഴകൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Puzhakal Malakal
Additional Info
Year:
1969
ഗാനശാഖ: