അലിയുകയായ്

അലിയുകയായ് ആദ്യമായ് നെഞ്ചകം 
നിറയുകയായ് നീ അതിൽ കണ്മണി 
അലിയുകയായ് ആദ്യമായ് നെഞ്ചകം 
നിറയുകയായ് നീ അതിൽ കണ്മണി 
സ്വരങ്ങളായ് ഞാൻ കേട്ടതും 
നിറങ്ങലായ് ഞാൻ കാൺവതും 
നീയായതോ...
അലിയുകയായ് ആദ്യമായ് നെഞ്ചകം 
നിറയുകയായ് നീ അതിൽ കണ്മണി 
അലയിളകും ചോലയായ് എൻ മനം  
അതിലിതളായ് വീണതാ പൂമുഖം 

നറുതാരത്തിരി പൊൻ പുഞ്ചിരി 
കളിയാടും കടൽ നിൻ നോക്കുകൾ 
മഴമേഘം തൊടും കൺപീലിയും 
ഇശലാകുന്നൊരാ തേൻ കൊഞ്ചലും 
എന്നോടിതെന്തേ പറയാനൊരുങ്ങി 
അനുരാഗമെന്നോ അഴകേ...
മഴയേറ്റു നിൽക്കും മലരെന്നപോലെ 
ഹൃദയം തുളുമ്പുന്നുവോ...
അലിയുകയായ് ആദ്യമായ് നെഞ്ചകം 
നിറയുകയായ് നീ അതിൽ കണ്മണി 
അലയിളകും ചോലയായ് എൻ മനം  
അതിലിതളായ് വീണതാ പൂമുഖം
സ്വരങ്ങളായ് ഞാൻ കേട്ടതും 
നിറങ്ങലായ് ഞാൻ കാൺവതും 
നീയായതോ...
  
അലിയുകയായ് ആദ്യമായ് നെഞ്ചകം 
നിറയുകയായ് നീ അതിൽ കണ്മണി
അലിയുകയായ് ആദ്യമായ് നെഞ്ചകം 
നിറയുകയായ് നീ അതിൽ കണ്മണി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aliyukayay

Additional Info

Year: 
2019

അനുബന്ധവർത്തമാനം