ബം ബം ബം

ഏഹേ.. മിഴിയെന്തോ മിണ്ടിയോ..
മനം വരിവണ്ടായ് മൂളിയോ 
നനയും മഞ്ഞുമഴ കളിവാക്കിൽ പെയ്തുവോ
കരളിൽ ഊയലിടാൻ കനവുകൾ കുരുവികളായ് 
വരും നീലനിലാ മിഴിയെന്തോ മിണ്ടിയോ
മനം പാറിവരും വരിവണ്ടായ് മൂളിയോ 

തെന്നലോടു കൊഞ്ചൽ.. ബം ബം ബം
കന്നിതേന്മഴ ചാറ്റൽ.. ബം ബം ബം
പൊന്നു തൂകിയ പുഞ്ചിരി.. ബം ബം ബം
എന്നിലായിരം പൂത്തിരി.. ബം ബം ബം
ഒരു പൂന്തണലിൻ കുളിരേറ്റിനിയും 
വെൺപ്രാവുകളായ് കുറുകാം.. ഹെ ഹേയ് 
നിൻ കൈതഴുകും കിത്താബുകളിൽ 
മയിൽപീലികളായ് ഞാനും
മൈലാഞ്ചിയിൽ മൂടും വാനം ചായും കവിളുകളിൽ.. ബം ബം
നുള്ളീടുവാൻ ഉള്ളാകെ നിറയേ ഉണരും കൊതിയായ് 

ഏഹേ.. നീലനിലാ മിഴിയെന്തോ മിണ്ടിയേ 
മനം പാറിവരും വരിവണ്ടായ് മൂളിയേ 

മനോഹരീ തെളിഞ്ഞിടും നിലാവുപോൽ ഒരുങ്ങി നീ 
പ്രഭാതമായ് പ്രകാശമായ് ജനാലയിൽ തിളങ്ങി നീ.. ബും ബും ബും ബും 
ഇണങ്ങിയും.. ബ ബ ബും ബും ബും ബും 
പിണങ്ങിയും.. ബും ബും ബും ബും
കുറുമ്പിനാൽ..  ബ ബ ബും ബും ബും ബും  
നീ തുളുമ്പിയോ  
കണ്ണാടിയിൽ നോക്കും നേരം നാണം നിറമണിയും.. ബം ബം  
പെണ്ണാണിവൾ എണ്ണിക്കാത്തേ കനവിൻ മധുമണികൾ 
  
ഏഹേ.. മിഴിയെന്തോ മിണ്ടിയോ..
മനം വരിവണ്ടായ് മൂളിയോ 
നനയും മഞ്ഞുമഴ കളിവാക്കിൽ പെയ്തുവോ
കരളിൽ ഊയലിടാൻ കനവുകൾ കുരുവികളായ് 
വരും നീലനിലാ മിഴിയെന്തോ മിണ്ടിയോ
മനം പാറിവരും വരിവണ്ടായ് മൂളിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bum Bum Bum

Additional Info

Year: 
2018

അനുബന്ധവർത്തമാനം