ഓരോന്നായ് ഒന്നൊന്നായ്

ഓരോന്നായ് ഒന്നൊന്നായ് പോയൊരവരെല്ലാരും 
ഉയർന്നു ചെന്നുനിന്നു നമ്മെ നോക്കാറുണ്ടോ 
ഓരോന്നായ് ഒന്നൊന്നായ് പോയൊരവരെല്ലാരും 
ഉയർന്നു ചെന്നുനിന്നു നമ്മെ നോക്കാറുണ്ടോ

തന്നന്നന്നാനാ തന്നന്നന്നാനാ തന്നന്നന്നാനാ തന്നാനനന്നാന
തന്നന്നന്നാനാ തന്നന്നന്നാനാ തന്നന്നന്നാനാ തന്നാനനാന

അവിടെ പാട്ടുണ്ടോ പാട്ടുണ്ടോ പാട്ടിനൊത്ത ചുവടുമുണ്ടോ  
കനവുണ്ടോ നിനവുണ്ടോ കാലം കോലം മാറാറുണ്ടോ   
അവിടെ പാട്ടുണ്ടോ പാട്ടുണ്ടോ പാട്ടിനൊത്ത ചുവടുമുണ്ടോ  
കനവുണ്ടോ നിനവുണ്ടോ കാലം കോലം മാറാറുണ്ടോ

താനന്ന നാനന്ന നാനന്ന നാനന്ന തന്നാനാനേ തന്നാനാനാ 

തേപ്പുണ്ടോ ഇരട്ടത്താപ്പുണ്ടോ കാലുമാറും കോരന്മാരുണ്ടോ 
അവിടെക്കള്ളുണ്ടോ ഞണ്ടിൻകറിയുണ്ടോ 
കൂത്താടിപ്പാടുന്ന നാട്ടാരുണ്ടോ 
തേപ്പുണ്ടോ ഇരട്ടത്താപ്പുണ്ടോ കാലുമാറും കോരന്മാരുണ്ടോ 
അവിടെക്കള്ളുണ്ടോ ഞണ്ടിൻകറിയുണ്ടോ കൂത്താടിപ്പാടുന്ന നാട്ടാരുണ്ടോ 
ഇവയൊന്നുമില്ലെന്നാലും പോയില്ലേ പറ്റൂ പൊന്നേ    
ഇവയൊന്നുമില്ലെന്നാലും പോയില്ലേ പറ്റൂ പൊന്നേ
വിളി വരുന്ന നേരം വരേയും കൂത്താടിപ്പാടും നമ്മളെല്ലാരും     

തന്നന്നന്നാനാ തന്നന്നന്നാനാ തന്നന്നന്നാനാ തന്നാനനന്നാന
തന്നന്നന്നാനാ തന്നന്നന്നാനാ തന്നന്നന്നാനാ തന്നാനനാന

അങ്ങേലോരുവനാവാം ഇങ്ങേലൊരുവനാവാം 
നീയുമാവാം ഞാനുമാവാം നമ്മൾതമ്മിലാരുമാവാം
അങ്ങേലോരുവനാവാം ഇങ്ങേലൊരുവനാവാം 
നീയുമാവാം ഞാനുമാവാം നമ്മൾതമ്മിലാരുമാവാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oronnay onnonnay

Additional Info

Year: 
2018