ബാംബ ബാംബ
ബാംബ ബാംബ...ബാംബ ബാംബ
ബാംബ ബാംബ...ബാംബ ബാംബ
അടഞ്ഞ വാതിൽ തുറന്നപോലെ
നീയെന്നെ വീണ്ടും വിളിച്ചിരുന്നോ
ഉൾക്കണ്ണു കൊണ്ടേ തിരഞ്ഞുവെന്നാൽ
ഞാൻ കൂടെയില്ലേ ..
ബാംബ ബാംബ..ബാംബ ബാംബ..
ബാംബ ബാംബ...ബാംബ ബാംബ
കുട്ടിക്കാലത്തെ പട്ടങ്ങൾ പോലെ നാമൊന്നായ്
വാനിൽ പറന്നോരല്ലേ ...
മുട്ടായിക്കൂട്ടം തട്ടിപ്പറിച്ചോടാനൊന്നായ്
പമ്മി ചെന്നൊരല്ലേ ....
എന്നിട്ടും നീയെന്നുള്ളത്തിന്നിഷ്ടത്തെ
വെട്ടത്തിൽ കാട്ടാഞ്ഞതെന്തേ
കാണാലോകത്ത് ലോകങ്ങൾ രണ്ടായി
നാമിന്നു വേർപെട്ടുവോ ....
തമ്മിലെ കണ്ണികൾ കണ്ണുനീർ മാത്രമോ
നിലവിട്ടു നീ കാറ്റിലെന്നപോൽ പാറുന്നുവോ
മാറുന്നീ ലോകം ആനന്ദതീരം
നൂറുദിക്കിലായ് നിലാ കൂടൊരുക്കിലും
എല്ലാം വെടിഞ്ഞേ ഇങ്ങെത്തിടേണം
ഒരേ താളത്തിൽ കൈകോർത്തേ പോവാൻ
ഒരേ പൂക്കാലം പങ്കിട്ടെടുക്കാൻ
ഇളം തണുപ്പോലും ആ പാലം കടന്നിങ്ങു പോരൂ
നിലാ പൂവിരിച്ചേ പാത തീർത്തീടാം
വീണ്ടും നാമൊന്നാകും നേരം വരെ
തമ്മിലെ കണ്ണികൾ കണ്ണുനീർ മാത്രമോ
ബാംബ ബാംബ..ബാംബ ബാംബ..
ബാംബ ബാംബ...ബാംബ ബാംബ