പൂവുകൾക്ക് പുണ്യകാലം
പൂവുകൾക്കു പുണ്യകാലം മെയ്മാസ
രാവുകൾക്ക് വേളിക്കാലം
നക്ഷത്രതിരി കൊളുത്തും നിലാവിന്റെ കൈകളിൽ
നിശ്ചയതാമ്പൂലതാലം
(പൂവുകൾക്കു...)
മാനത്തെ നവരത്ന വ്യാപാരതെരുവുകളിൽ
മഞ്ചലേറീ വന്നിറങ്ങിയ രത്നവ്യാപാരീ
ഒരു വളയ്ക്ക് മുത്തു തരൂ
ഒരു മിന്നിനു പൊന്നു തരൂ
ഒരു കോടീ ദ്വീപുകളുടെ അധിപനല്ലേ നീ
അധിപനല്ലേ നീ
(പൂവുകൾക്ക്....)
സ്വപ്നത്തിൻ സ്വരരാഗ സംഗീത സദസ്സുകളിൽ
സ്വർണ്ണ വീണ മീട്ടി വന്നൊരു സ്വർഗ്ഗസഞ്ചാരീ
ഒരു നിമിഷം കൂടെ വരൂ
ഒരു പല്ലവി പാടിത്തരൂ
ഒരു ഗാനസാഗരത്തിന്നധിപനല്ലേ നീ
അധിപനല്ലേ നീ
(പൂവുകൾക്ക്....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poovukalkku Punyakalam
Additional Info
Year:
1975
ഗാനശാഖ: