ഇതിഹാസങ്ങൾ ജനിക്കും മുൻപേ

ഇതിഹാസങ്ങൾ ജനിക്കും മുൻപേ
ഈശ്വരൻ ജനിക്കും മുൻപേ
പ്രകൃതിയും കാലവും ഒരുമിച്ചു പാടീ
പ്രേമം ദിവ്യമാമൊരനുഭൂതി (ഇതിഹാസങ്ങൾ..)
പ്രേമം ..പ്രേമം...പ്രേമം..

അന്നത്തെ ആദ്യാനുരാഗ പുഷ്പങ്ങൾ
അണ്ഡ ചരാചരങ്ങൾ (2)
അവയുടെ ആകർഷണത്തിൽ
വിടർന്നതാണായിരം ജീവന്റെ നാളങ്ങൾ
അവർ പാടീ
അവർ പാടീ നമ്മളേറ്റു പാടി
അനശ്വരമല്ലോ പ്രേമം (2) (ഇതിഹാസങ്ങൾ..)

അന്നത്തെ ആശ്ലേഷ രോമ ഹർഷങ്ങൾ
ആദിമ മർമരങ്ങൾ
അവയുടെ അഭിനിവേശങ്ങൾ കൊരുത്തതാണായിരം സംഗമ യാമങ്ങൾ
അവർ പാടീ
അവർ പാടീ നമ്മളേറ്റു പാടി
അനശ്വരമല്ലോ പ്രേമം (2) (ഇതിഹാസങ്ങൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.5
Average: 9.5 (2 votes)
Ithihasangal Janikkum

Additional Info

അനുബന്ധവർത്തമാനം