അച്യുതാനന്ദ ഗോവിന്ദ പാഹിമാം
അച്യുതാനന്ദ ഗോവിന്ദ പാഹിമാം
സച്ചിതാനന്ദ ശ്രീകൃഷ്ണ പാഹിമാം
ചെമ്പകാശോക പുന്നാഗമാലതീ
മണ്ഡപത്തിലെ ശ്രീകൃഷ്ണ പാഹിമാം
(അച്യുതാനന്ദ...)
ഗോപനന്ദനനായിരുന്നപ്പോഴും
ദ്വാരകാനാഥനായിരുന്നപ്പൊഴും
ഗോപികമാർ വിളിക്കുന്നിടത്തെല്ലാം
ഓടിയെത്തും കൃപാംബുരേശാ ഹരേ
(അച്യുതാനന്ദ...)
പുഷ്പകങ്കണകൈകളിൽ വെണ്ണയും
പുത്തനോടക്കുഴലുമായ് വന്നു നീ
എന്റെയീ കൊച്ചു പൂജാമണി ഗൃഹം
എന്നൊരമ്പാടിയാക്കിത്തരും ഹരേ
(അച്യുതാനന്ദ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Achuthanandha Govinda Paahimam