കാളിന്ദീ കാളിന്ദീ
കാളിന്ദീ കാളിന്ദീ
കണ്ണന്റെ പ്രിയ സഖി കാളിന്ദീ
രാസ വിലാസവതി രാഗിണീ
രാധയെ പോലെ നീ ഭാഗ്യവതീ ( കാളിന്ദീ...)
ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ
ആപാദ ചൂഡം അണിഞ്ഞാലും (2)
നിന്നല കൈകളിൽ വീണമർന്നാലേ
കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ...]
പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ
പൊന്നും കിരീടമണിഞ്ഞാലും (2)
നിന്റെ വൃന്ദാവന പൂ ചൂടിയാലെ
കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ..]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kalindi Kalindi
Additional Info
ഗാനശാഖ: