നൈറ്റിംഗേൽ ഓ നൈറ്റിംഗേൽ

നൈറ്റിംഗേൽ ഓ നൈറ്റിംഗേൽ
നിന്റെയോരോ ചലനങ്ങളിലും
നാദം - താളം - ഒരു
നവോന്മേഷ ശാലിനിയാം
ഗീതം - സംഗീതം!

നിന്റെ നാദതരംഗത്തിനരികിലെ
നിശ്ശബ്ദ തീരം
മരിച്ച സ്വപ്നങ്ങളെ കുഴിച്ചുമൂടിയ
മണൽത്തീരം ഒരു മണൽത്തീരം
അലിഞ്ഞു ചേരൂ മനസ്സുകുളിർക്കെ നീ
അലിഞ്ഞു ചേരൂ - എന്നിൽ
അലിഞ്ഞു ചേരൂ
(നൈറ്റിംഗേൽ ...)

നിന്റെ ചിത്രമണിച്ചുണ്ടിലെ
നിഗൂഢഗീതം - ഞാൻ ഒരു
നിഗൂഢഗീതം
മറന്ന രാഗങ്ങളിൽ മയങ്ങി വീണൊരു
മൃതഗീതം - ഒരു മൃതഗീതം
ചിറകു നൽകൂ - എനിക്കു പറക്കാൻ
ചിറകു നൽകൂ - നിന്റെ
ചിറകു നൽകൂ
(നൈറ്റിംഗേൽ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nightingale

Additional Info

അനുബന്ധവർത്തമാനം