ലൂയിസ് ബാങ്ക്സ്
ജോർജ് ബാങ്ക്സ് ,ഇദ്ദേഹത്തിൻ്റെ പിതാവ് ഒരു ട്രംപറ്റ് കലാകാരൻ ആയിരുന്നു.ലൂയിസ് ഡാർജിലിങ്ങിലെ സ്കൂളിലും കോളേജിലും പഠിച്ച സമയത്തു തന്നെ ഗിറ്റാർ, ട്രംപറ്റ്, പിയാനോ എന്നിവ പഠിച്ചുതുടങ്ങി. കോളേജ് കഴിഞ്ഞ ഉടൻ കാട്മണ്ടു വിലേക്ക് പോയ ഇദ്ദേഹം അവിടെ വച്ച് ജാസ് സംഗീതം മനസ്സിലാക്കി. പിന്നീട് വെതർ റിപ്പോർട്ട് എന്ന ബാൻഡിൽ കുറച്ചുകാലം വായിച്ചു. തുടർന്നു കൽക്കട്ട യിലേക്ക് താമസം മാറി.
പ്രശസ്ത ഹിന്ദി സംഗീത സംവിധായകനായ ആർ.ഡി.ബർമൻ ൻറെ കൂടയൂം, മുംബൈ ലെ ഹോട്ടലുകളിലും ജാസ് യാത്രകളിലും പല തരത്തിലെ മ്യൂസിക്ക് ഉപകരണങ്ങൾ വായിച്ചതിലൂടെ ഇദ്ദേഹം ജാസ് സംഗീതം പ്രചരിപ്പിക്കുവാനും തുടങ്ങി. പ്രശസ്ത സിത്താർ വിദ്വാനായ രവി ശങ്കർ നൊപ്പം വായിക്കുബോഴാണു ഇൻഡോ ജാസ് ഫുഷൻ ആരംഭിച്ചത്.
തുടർന്ന് ശങ്കർ മഹാദേവൻ, ശിവമണി, കാൾ പീട്ടെര്സ് എന്നിവരോറൊപ്പം സിൽക്ക് എന്ന ബാണ്ടും തുടങ്ങിയിരുന്നു.
ഇദ്ദേഹം ഇൻഡി പോപ്പിലും, ജാസിലും, ഇന്ത്യൻ ഫ്യൂഷനിലും, ജാസ്സ് സംഗീതത്തിലും നല്കിയ സംഭാവനകൾ കണക്കിലെടുത്ത്
ഇദ്ദേഹത്തിൻ്റെ സമകാലികരായ സംഗീതജ്ഞർ ഇദ്ദേഹത്തേ പരാമർശിച്ചിരുന്നത് ഇന്ത്യൻ ജാസിന്റെ ഗോഡ് ഫാദർ എന്നാണ്.