പണ്ടു പണ്ടൊരുവീട്ടിലെ

പണ്ടു പണ്ടൊരുവീട്ടിലെ പളുങ്ക് മുറ്റത്ത് യത്തീമൊരു പയ്യൻ പാടി വന്നല്ലോ കൈ നീട്ടി നിന്നല്ലോ (പണ്ടു..) ഉമിനീരാൽ പശി തീർത്തും പാട്ടു പാടി തളർന്നിട്ടും ബിരിയാണി മണക്കുന്ന കൈകൾ നീണ്ടില്ല കൈകൾ നീണ്ടില്ല (പണ്ടു..) പടച്ചോനെ നിനച്ചവൻ കണ്ണുനീര് തുടയ്ക്കുമ്പോൾ തിരുമുറ്റത്തൊരു നാണ്യം മിനുങ്ങുന്നല്ലോ മിനുങ്ങുന്നല്ലോ പൊന്നുപണം വീട്ടുകാരില് ഏകിയവൻ പോരുമ്പോൾ പടച്ചോനേ നീ കണ്ടോ യത്തീമാരാണ് ഇലാഹി യത്തീമാരാണ് പടച്ചോനേ നീ കണ്ടോ യത്തീമാരാണ് ഇലാഹി യത്തീമാരാണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu pandoru veettile