മൂട്ട കടിക്കുന്നേ
മൂട്ടാ..മൂട്ടാ..മൂട്ടാ...
അയ്യോ മൂട്ട കടിക്കുന്നേ
മൂട്ട കടിക്കുന്നേ അള്ളോ മൂട്ട കടിക്കുന്നേ
ചായക്കടയിൽ, ചാരായഷാപ്പിൽ
ചായക്കടയിൽ ചാരായഷാപ്പിൽ
സർക്കാരു ബസിൽ പള്ളിയിൽ പോലും
മൂട്ട കടിക്കുന്നേ (മൂട്ട കടിക്കുന്നേ..)
ദുബായിൽ പോയൊരു ഔക്കാരിൻ
ബംഗ്ളാവിലില്ലല്ലോ മൂട്ട...ആ മൂട്ടാ
ദുനിയാവ് കണ്ടൊരു അലിയാരിൻ
മേടയിലില്ലല്ലോ മൂട്ട
മൂട്ടാ മൂട്ടാ മൂട്ടാ മൂട്ടാ മൂട്ടാ മൂട്ടാ മൂട്ടാ
മൂട്ട കടിക്കുന്നേ അള്ളോ മൂട്ട കടിക്കുന്നേ
ഇന്നാള് നമ്മടെ രാമായണത്തിൻ
അകത്തിരുന്നൊരു മൂട്ട
പക്ഷേ ഞമ്മടെ ജാതീന്റെ ഖുറാനിൽ
കേറൂല്ല അറാംബെറന്നൊരു മൂട്ട
മൂട്ട കടിക്കുന്നേ അള്ളോ മൂട്ട കടിക്കുന്നേ
ഹുസുനുൽ ജമാലിന്റെ കൊട്ടാരം
ഞമ്മള് സ്വപ്നത്തിൽ കണ്ട്
മദനപ്പൂമണമുള്ള മെത്തയിലങ്ങനെ
ഇഴയിണ് കുഞ്ഞിന്റെ മൂട്ട മൂട്ട മൂട്ട മൂട്ട
മൂട്ട കടിക്കുന്നേ അള്ളോ മൂട്ട കടിക്കുന്നേ
ചായക്കടയിൽ, ചാരായഷാപ്പിൽ
ചായക്കടയിൽ ചാരായഷാപ്പിൽ
സർക്കാരു ബസിൽ പള്ളിയിൽ പോലും
മൂട്ട കടിക്കുന്നേ മൂട്ട കടിക്കുന്നേ
അള്ളോ മൂട്ട കടിക്കുന്നേ