ചെല്ലാനംകരയിലെ

 

ചെല്ലാനം കരയിലെ ചേമന്തിക്കാവിലെ തീയാട്ട് തിറയാട്ട്
ആയില്യം നാളിലെ ആലും കടവിലെ ആറാട്ട് തിരുനീരാട്ട്
കങ്കണ ധ്വനി പൊങ്ങും കൈകളാൽ മങ്കമാരുടെ മേളപ്പദം
നെഞ്ചിനുള്ളിലെ നൊമ്പരങ്ങളിൽ   പൊൻ ചിറകിൻ താലപ്പൊലി
(ചെല്ലാനം കരയിലെ...)

നൂറും പാലും നുകരുന്ന നാഗത്താരേ ഹോയ് (2)
ഊരെല്ലാം കാക്കുന്ന ദൈവത്താരേ
കുരുത്തോലപ്പന്തലിട്ടു തെളിമഞ്ഞൾ കുറിയിട്ടു
കൂടിയാടാം ഞങ്ങൾ കുരവയിടാം
(ചെല്ലാനം കരയിലെ...)

കാറും കോളും മറയില്ലേ നാഗത്താരേ ഹോയ് (2)
നാടെന്നും വാഴുന്ന ദൈവത്താരെ
കളഭക്കളം നീർത്തു പനനീർപ്പൂ മാലയിട്ടു
നൃത്തമാടാം ഞങ്ങൾ നൃത്തമാടാം
(ചെല്ലാനം കരയിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chellanam karayile

Additional Info

അനുബന്ധവർത്തമാനം