മധുവിലും

മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...
നിറശലഭമായി ചിറകുവീശി
ഉയരുവാനായി കൊതിയിതാ..
മണിമലരുതോറും കനയവുമായി
അലയുമിന്നെൻ മനമിതാ...
മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...

ആകാശം വിരൽത്തുമ്പിൽ തഴുകുവാൻ വരികയോ ...
തൂമഞ്ഞിൻ മനസ്സാകെ നിമിഷവും ചിതറിയോ
നെഞ്ചിൽ കൊഞ്ചുന്നു പഞ്ചവർണ്ണക്കിളികൾ
കണ്ണിൽ  മിന്നുന്നു വെള്ളിത്താരനിരകളും
എന്നും എന്നും ഉള്ളിന്നുള്ളിൽ ഇളവെയിൽ ..
പുലരിയായ് വിടരു നീ....
മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...

മൂവന്തിച്ചുവപ്പായ് നീ കടലുപോൽ പടരവേ
ഞാനാകും പകൽസൂര്യൻ അതിലിതാ അലിയവേ
ഉള്ളം പൊള്ളുന്ന നോവിൽ എന്ത് മധുരമാ  
ചന്തം കൂടുന്നു മണ്ണിൽ ഇന്ന് പതിവിലും
മന്ത്രം മൂളുന്ന കാറ്റായ് ഇന്നീ പ്രണയമേ
അണയുമോ അരികിൽ നീ .....
മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...
നിറശലഭമായി ചിറകുവീശി
ഉയരുവാനായി കൊതിയിതാ..
മണിമലരുതോറും കനയവുമായി
അലയുമിന്നെൻ മനമിതാ...
ഉം ....ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Madhuvilum