പൊൻകണിയെ
പൊൻകണിയെ പൂന്തിരളേ
പൊന്നു തരാനില്ലെങ്കിലും
പൊന്നുപോലെ നോക്കില്ല്യേടിയെ
പൊന്നുംപൊടിയെ ....
കണ്മഷിയും കരിവളയും
മുത്തുമാല ചാന്തുപൊട്ടും
കല്ലുവച്ച മൂക്കുത്തിയും വാങ്ങിത്തന്നില്യേ
ആ വളകൾ അണിയുമ്പോഴോ
ആർക്കു ഭംഗി കൂടുമെന്നോ
നിൻ വളയ്‌ക്ക് നിനക്കല്ലാടിയേ
പൊന്നും കുടുക്കേ ....
തോട്ടിറമ്പിൽ കൈതപൂക്കും
കാലമെത്തും കാലമെല്ലാം ...
പൂവിറുത്ത് നിൻ വാർമുടിയിൽ ചൂടിത്തന്നില്ലേ
പട്ടടയിൽ വേവുമ്പോഴും...
പട്ടുപോവും ജീവനിലും
കെട്ടുപോകാ തീമരമായ് നിന്റെ ഓർമ്മകൾ...
ഇല്ലൊരുനാൾ അന്ന് നമ്മൾ...
കണ്ടു മുട്ടാതില്ലൊരു നാൾ
എത്രനാളായി പൊന്നുംകട്ടേ ഒന്ന് കണ്ടിട്ട്
നിന്റെ ചെത്തം നിന്റെ മുഖം
എന്ന്നുമെന്റെ ചങ്കിനുള്ളിൽ
എന്തിനു ഞാൻ വേവുന്നെടീ പൊന്നും കുടുക്കെ
കണ്ണുകാണാ ലോകമേ ഞാൻ
ഉള്ളുനൊന്തു പാടിടുമ്പോൾ
ഓർമ്മകൾക്ക് ഒടുങ്ങലുണ്ടോ
ചാവും ചിതയും ....
കണ്ണുകാണാ ലോകമേ ഞാൻ
ഉള്ളുനൊന്തു പാടിടുമ്പോൾ
ഓർമ്മകൾക്ക് ഒടുങ്ങലുണ്ടോ
ചാവും ചിതയും ....