ഓ ഇല്ലക്കം തേവി
ഓ ഇല്ലക്കം തേവി തുള്ളക്കം തേവീ
ഇല്ലക്കം വല്ലക്കം തുള്ളക്കം കാളി
വന്മല കാക്കും പൊന്മല കാക്കും
കല്ലടിക്കോടൻ കാളീ (ഓ ഇല്ലക്കം..)
കളിയാടണ് വിളയാടണ്
മലമേലിരിക്കണ തേവി തേവി തേവീ
(ഓ ഇല്ലക്കം..)
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
പത്തുവെളുപ്പിനു മുത്തപ്പൻ മേട്ടിൽ
വിത്തു വിതച്ചൊരു തായേ
വിത്തു വിതച്ചൊരു തായേ
തെറ്റു കഴിഞ്ഞ് തെറ്റു മറന്നു
ഇട്ടു കഴിപ്പതും നീയേ
വിത്തു കരിപ്പതും നീയേ
ദാരികൻ വാഴും വേടൻ കര തന്നിൽ
തൂണും തുണയും നീയേ
നെടുംതൂണും തുണയും നീയെ
തുടിമേളത്തിൽ ഇലത്താളത്തിൽ
സ്തുതി പാടണു ഞങ്ങളു മായേ
സ്തുതി പാടണു ഞങ്ങളു മായേ
(ഓ ഇല്ലക്കം..)
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
കാളക്കൊടികളും വേടക്കൊടികളും
കാത്തു ലച്ചിക്കാൻ വായോ
കാത്തു ലച്ചിക്കാൻ വായോ
പാടി സ്തുതിക്കും ഓടത്തിപ്പെണ്ണിന്റെ
ചോടുകൾ കാണാൻ വായോ
ചോടുകൾ കാണാൻ വായോ
മാടത്തിൽ മൂപ്പനു മക്കളെ കാക്കാൻ
കോമരം തുള്ളി വായോ
കൊലകോമരം തുള്ളി വായോ
കൊടുംകാട്ടിനും മലമേട്ടിനും
കൊടുംകാളീ മംഗളം തായോ
കൊടുംകാളീ മംഗളം തായോ
(ഓ ഇല്ലക്കം..)
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം
ധിം ധനക്കം തനക്കം ധിം ധനക്കം തനതനക്കം