പൂവല്ല പൂന്തളിരല്ല

പൂവല്ല പൂന്തളിരല്ല മാനത്തെ മണിവില്ലല്ലാ
മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്ര ലേഖ
ഇവളെൻ മനസ്സിൽ തന്ത്രികൾ മീട്ടും വീണാഗായിക
ഇവൾ വീണാഗായിക (പൂവല്ലാ..)

തെന വിളയും പൊൻ വയലല്ലാ തെന്മല തൻ ചെറുതേനല്ലാ (2)
എന്റെ കണ്ണിൽ ദർശനമേകിയ മായാരൂപിണീ ഇവൾ
എന്റെ കണ്ണിൻ മുന്നിൽ പെട്ടാൽ മധുരോന്മാദിനീ (പൂവല്ലാ..)

മാമല തൻ പൂമയിലല്ലാ മണക്കുന്ന ചന്ദനമല്ലാ (2)
മാമകാശാ വാനിലുദിച്ചൊരു സൌഭാഗ്യതാരം
ഇവൾ പ്രേമനൌകയിൽ ഞാനിറങ്ങിയ സങ്കൽപ്പതീരം (പൂവല്ല)

കളി പറയും കാട്ടാറല്ലാ കൈനാറി പൂമണമല്ലാ (2)
കാത്തുകാത്തെൻ കൈയ്യിൽ കിട്ടിയ കൈവല്യധാമം
ഇവൾ പൂത്ത ജീവിത മരുവിൽ പൊന്തിയ സ്വർഗ്ഗീയാരാമം (പൂവല്ല..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Poovalla poonthaliralla