ഏതോ സങ്കേതം
ഏതോ സങ്കേതം തേടും സഞ്ചാരം
മുന്നില്‍ ഞെരുങ്ങും പാതകള്‍
വളഞ്ഞും പുളഞ്ഞും നീളും വീഥികള്‍
(ഏതോ സങ്കേതം..)
സമതലങ്ങളില്‍ കൂടി
സഹനസാധകം നേടി
കള്ളിക്കാടും വള്ളിക്കൂടും
കൊള്ളിക്കുണ്ടും താണ്ടി
ലില്ലിപ്പൂവിന് പല്ലക്കേറും
ചെല്ലക്കാറ്റിൽ നീന്തി
കളം പാട്ടുപോലെ
കുളിര്ച്ചോലപോലെ
തുലാമാരി പോലെ
മഹിയിലീവിധം ക്ഷണികജീവിതം
ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു മായുന്നു
ഏതോ സങ്കേതം
വഴിയില്‍ മുന്തിരിത്തോപ്പില്‍
കുളിരുകൊണ്ടു കൂടാരം
കൂടാരത്തിന്നാരാമത്തില്‍
സായാഹ്നങ്ങള്‍ പൂക്കും
പൂമാടത്തില്‍ വ്യാമോഹങ്ങള്‍-
ക്കന്തിക്കൂട്ടും തേടും
ചലിക്കുന്ന യാമം നിലക്കാത്ത ദാഹം
ചിലമ്പിട്ട മോഹം
മനസ്സൊരാലയം മദനതാവളം
പതഞ്ഞു നിറഞ്ഞു തുളുമ്പുമുന്മാദം
(ഏതോ സങ്കേതം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho sanketham
Additional Info
Year:
1981
ഗാനശാഖ: