തെയ്യാട്ടം ധമനികളിൽ

ലാലലാ ലലലാലാ ലാലാ ലലാലലാ
തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
തളിരുകള്‍ തളികയില്‍ പുളകവും പൂക്കളും
ലാലലാ ലലലാലാ ലാലാ ലലാലലാ
കണ്‍കേളി കണിമലരിൽ കുളിരില്‍ കുതിര്‍ന്നു വാ
നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം

ഓ..വര്‍ഷധാരാ തരംഗം
മെയ്യിലും മനസ്സിലും ഹര്‍ഷമാം പ്രസാദം (2)
ആകയീ ഹരിതവനം ആനന്ദദായകം
കണ്‍കേളി കണിമലരിൽ കുളിരില്‍ കുതിര്‍ന്നു വാ

ഈ.. ദേവഗംഗാ പ്രവാഹം
ഈ നറുംസമാഗമം ഈ ലതാനികുഞ്ജം (2)
നാളെയും സ്മരണകളില്‍ ചായങ്ങള്‍ പൂശുമോ

തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
കണ്‍കേളി കണിമലരിൽ കുളിരില്‍ കുതിര്‍ന്നു വാ
ലാലാ ലലാലലാ..
ലാലാ ലലാലലാ.. ലാലാ ലലാലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Theyyattam Dhamanikalil

Additional Info

അനുബന്ധവർത്തമാനം