തിങ്കൾക്കല തിരുമുടിയിൽ ചൂടും

തിങ്കൾക്കല തിരുമുടിയിൽ ചൂടും
ശംഭോ ശിവ സാംബശിവാ
ശംഭോ ശിവ സാംബശിവാ
അൻപോടെയീ തിരുനടയിൽ
നിന്റെ പൊൻപാദങ്ങൾ കുമ്പിടുന്നേ

കൈലാസനാഥന്റെ കതിരുകാളേ
കനകച്ചിലമ്പിട്ടു തുള്ളിവാടാ
തൃക്കണ്ണിൽ തീയുള്ള തമ്പുരാന്റെ
ശക്തിയായ് മുന്നിൽ കളിച്ചു വാടാ
ദുർഗ്ഗങ്ങളെല്ലാം തകർത്തു മാറ്റാൻ
ദുർഗ്ഗയെ കുമ്പിട്ടു തുള്ളിവാടാ
(തിങ്കൾക്കല...)

ഭദ്രകാളീ മഹാ രുദ്രകാളീ
രക്തകാളീ ശത്രു സംഹാരിണീ
ലക്ഷോപര പ്രൗഢഗന്ധർവ-
കിന്നര മുക്തിപ്രദായിനീ
സർവ്വേശ്വരീ
വിഗ്രഹരൂപിണീ
ദാരികനെ കൊന്ന
ഖഡ്ഗം ചുഴറ്റി നീ തുള്ളി വാവാ
ഭദ്രകാളീ മഹാരുദ്രകാളീ
ഖഡ്ഗം ചുഴറ്റി നീ തുള്ളി വാവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkalkkala thirumudiyil

Additional Info

Year: 
1980

അനുബന്ധവർത്തമാനം