താമരപ്പൂവനത്തിലെ ശാരികപ്പെണ്ണാളേ

താമരപ്പൂവനത്തിലെ ശാരികപ്പെണ്ണാളേ
നേരിലൊന്നു കാണുവാനായ്
മാരനെന്തു ചെയ്യും
കളമൊഴിയവൾ ഇണയെ വേർപിരി-
ഞ്ഞിരുളിൽ ചേരുകയല്ലേ
അഴലിൻ കൂടുകൾ തകരും
ഇന്നെന്റെ പ്രണയിനിയെ ഞാൻ കാണും

ഓമനപ്പൂന്തേൻമൊഴിയവൾ
ഓടിയെത്തും നേരം
മാരിവില്ലുകൾ മനസ്സിൽ പൂകുമ്പോൾ
മാരനെന്തു ചെയ്യും
കവിളിണകളിലഴകിൽ എൻ വിരൽ
കുളിരിൽ കുങ്കുമം പൂശും
ചിറകുരുമ്മിയും കനവിൽ മുങ്ങിയും
കരളലിഞ്ഞൊന്നു ചേരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamarappoovanathile

Additional Info

Year: 
1980

അനുബന്ധവർത്തമാനം