വയനാടൻ മരമഞ്ഞൾ മുറിച്ച പോലെ

തൈതൈതക തൈതൈതോം
തിത്തിത്താരാ തൈതൈതോം
വയനാടൻ മരമഞ്ഞൾ മുറിച്ച പോലെ
പതിനാലാം രാവിൽ പൂത്ത നിലാവു പോലെ
ഫിർദൗസിലെ മൊഞ്ചുള്ള ഹൂറിയെപ്പോലെ
ഹുസുനൂൽ ജമാലിന്റെ അഴകു പോലെ
പുതുമണവാളനു മധുരവുമായി
പവിഴച്ചുണ്ടഴകുള്ള മണിത്തത്തയായി
പുളകത്തിൻ ചിറകുകൾ വിരിക്കണു പെണ്ണ്
വയനാടൻ വരമഞ്ഞൾ മുറിച്ച പോലെ

തങ്കഭസ്മക്കുറി തൊട്ടൊരംഗനമാർ നിരന്തരം
തിങ്കളാഴ്ച നൊയമ്പും നോറ്റിരിക്കും പോലെ
ശംഖുപുഷ്പദളം ചുണ്ടില്‍ പുഞ്ചിരിയായ് വിടർത്തിക്കൊണ്ടബുംജാക്ഷി-
യിരിക്കുന്നു മണിമഞ്ചലിൽ

തനിത്തങ്ക തലപ്പാവൊന്നെടുത്തും വെച്ച്
ചുണ്ടിൽ ചിരി വിരിച്ച്
നെന്നെ കരളിലും വെച്ച്
പൊന്നിൻ കതിരു പോലൊരു ബലിയ സുൽത്താൻ ഇരിപ്പുണ്ടല്ലോ
ദൂരെ ഇരിപ്പുണ്ടല്ലോ

കണ്ടാലഴകുള്ള കാമദേവൻ
ഇന്ദീവരാക്ഷി നിന്നിഷ്ട തോഴൻ
താലിയും കെട്ടി കരം പിടിച്ചൂര്‍വലം ചുറ്റി
മണിയറവാതിലിലെത്തി
മനം തെളിഞ്ഞാനന്ദമൊടാവേശമൊടാ-
മോദമൊടാലിംഗനലീലാ
വിനോദങ്ങളാടുമല്ലോ -നിന്നെ
വ്രീളാവിവശയായ് മാറ്റുമല്ലോ

മണിക്കന്നിത്തളിരു വെറ്റില മുറുക്കിക്കൊണ്ട്
ചുണ്ടിൽ ചുമപ്പും വെച്ച് കണ്ണിൽ സുറുമയിട്ട്
കൈയ്യിൽ കനകവളകളു കിലുകിലുങ്ങനെ കിലുക്കും പെണ്ണ് നാണം മുളയ്ക്കും താനേ

പാർവണ ബിംബം മറഞ്ഞിടുമ്പോൾ
പാതിരക്കോഴി കരഞ്ഞിടുമ്പോൾ
സുന്ദരിച്ചെപ്പേ മദാലസ ചെമ്പകസത്തേ
അഴിഞ്ഞ നിൻ കഞ്ചുകം പോലെ
മനസ്സിലെ കുംഭങ്ങളും ബിംബങ്ങളും
എല്ലാം ഉടൻ അൻപോടവൻ
അന്നേരം തന്നെ അറിഞ്ഞു കൊള്ളും-നിന്നെ
ചുംബനം കൊണ്ടു പൊതിഞ്ഞു കൊള്ളും

വയനാടൻ മരമഞ്ഞൾ മുറിച്ച പോലെ
പതിനാലാം രാവിൽ പൂത്ത നിലാവു പോലെ
തങ്കഭസ്മക്കുറി തൊട്ടൊരംഗനമാർ നിരന്തരം
തിങ്കളാഴ്ച നൊയമ്പും നോറ്റിരിക്കും പോലെ
തൈതൈതക തൈതൈതോം
തിത്തിത്താരാ തൈതൈതോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vayanaadan maramanjal

Additional Info

Year: 
1980

അനുബന്ധവർത്തമാനം