പതിനാലാം ബെഹറില്
ഓഹോഹോ..ഓ....
പതിനാലാം ബെഹറില്
നൊയമ്പും നോറ്റിരുന്ന്
പനിമതിപ്പൂവിനൊത്ത
മൊഞ്ചുള്ളൊരു പെണ്ണേ
പവിഴപൂം തട്ടമിട്ട്
മിഴിപ്പൂവിൽ സുറുമയുമിട്ട്
അലുക്കുള്ള മണിയരഞ്ഞാൺ
അരക്കെട്ടിൽ തൊങ്ങലുമിട്ട്
ഓഹോഹോ..ഓ...
മദനപ്പൂമണം തോൽക്കും
മലർമെയ്യില് അത്തറിട്ട്
പുതുമാരൻ അരികത്ത്
പൂങ്കിനാവായ് പറന്നു വന്നു
മൈലാഞ്ചിക്കൈവളകൾ
മധുരത്തില് കെസ്സ് പാടി
മാതളപ്പൂ വിരലോടി
മാറിടത്തില് കുളിരും ചൂടി
ഓഹോഹോ..ഓ....
പതിനാലാം ബെഹറില്
നൊയമ്പും നോറ്റിരുന്ന്
പനിമതിപ്പൂവിനൊത്ത
മൊഞ്ചുള്ളൊരു പെണ്ണേ
മൊഞ്ചുള്ളൊരു പെണ്ണേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pathinaayiram baharilu
Additional Info
Year:
1980
ഗാനശാഖ: