കണ്ണാടി
കണ്ണാടി നോക്കുമീ കുരുന്നു താരകം
വിരുന്നിനെത്തുമീ വഴിക്കു നീലരാത്രിയിൽ
കൂട്ടുപോരുമോ...
മഞ്ചാടിയെണ്ണി ഞാൻ..വരാതിരുന്നു നീ ...
കുഞ്ഞുജാലകത്തിലൂടെയൊന്നു വന്നു തൊട്ടതും
നോക്കി നിന്നതും...
പാതിരാ കാറ്റിലാടുമീ..
കുരുന്നു പാരിജാതപ്പൂക്കളെത്തി നോക്കിയോ
കുറുമ്പുകൾ കാട്ടിയീ വഴി...
നിന്നൊരിമ്പമേറുമീണമുള്ള പൂങ്കുയിൽ വരുന്നു കൂട്ടിനായ്
പണ്ടേ മറന്നൊരാ.. കുഞ്ഞിക്കടംകഥ
ഇന്നെന്റെ കാതിൽ മെല്ലെ മെല്ലെ വന്നുവീണുവോ
കുണുങ്ങി നിൽക്കുമീ പളുങ്ക് നീർക്കണം
തുളുമ്പി നിൽക്കുമീണമായ് തെളിഞ്ഞു
മോഹമാനന്ദമായ് വർണ്ണജാലങ്ങളായ് ...
കാണുമീ ലോകമിന്നേകമായ്..
ഒരുങ്ങുമാകാശവും പിന്നെയീ ഭൂമിയും
തുടിക്കുമീ കുഞ്ഞു നീർത്തുള്ളിയിൽ...
സഞ്ചാരിയാകുവാൻ അപ്പൂപ്പൻതാടിയും
കിടന്നുറങ്ങുമീ മരത്തിൻ കുഞ്ഞു ശാഖിയിൽ
പതുങ്ങിയീ വഴി കടന്ന തെന്നലും...
അടുത്ത് വന്നൊരുങ്ങി നിന്നു മെല്ലെ
ആലോലമായങ്ങു പോകുന്നു നീ
കുഞ്ഞിതൾ തുമ്പിയായ് മാറിടാം....
വിടർന്നൊരീ സൗഹൃദം നിറങ്ങളേഴായിതാ
സുഗന്ധമേകുന്നൊരീ യാത്രയിൽ....
പാതിരാ കാറ്റിലാടുമീ..
കുരുന്നു പാരിജാതപ്പൂക്കളെത്തി നോക്കിയോ
കുറുമ്പുകൾ കാട്ടിയീ വഴി...
നിന്നൊരിമ്പമേറുമീണമുള്ള പൂങ്കുയിൽ വരുന്നു കൂട്ടിനായ്