മേടക്കാറ്റു വീശി

മേടക്കാറ്റുവീശി ചാഞ്ഞുവീണ
തേൻവരിക്കപ്ലാവിൻ  ചോട്ടിൽ 
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ 

മേടക്കാറ്റുവീശി ചാഞ്ഞുവീണ
തേൻവരിക്കപ്ലാവിൻ  ചോട്ടിൽ 
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ

ഇടവപ്പാതിയെത്തും നേരം മുൻപേ 
പൂവരശ്ശിൻ കട്ടിൽ മേലെ 
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ 

മേടക്കാറ്റുവീശി ചാഞ്ഞുവീണ
തേൻവരിക്കപ്ലാവിൻ  ചോട്ടിൽ 
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ 

ഈരേഴൻ തോർത്തുംകൊണ്ടേ മണിയാറിൽ പോകാം
മീനോടും നേരങ്ങളിൽ 
മുങ്ങാംകുഴിയിട്ടുംകൊണ്ടങ്ങാഴത്തിൽ നീന്താം 
നീരോടും വേഗങ്ങളിൽ
 
കാസവുടയും നേരം കാത്ത് മണിയറയിലിരുന്നോളാം 
മഴപെയ്യും നേരം നോക്കി കളിയോടമിറക്കീടാം 
രാവും കുളിരാടും നേരത്ത് 
രാവും കുളിരാടും നേരത്ത്

മേടക്കാറ്റുവീശി ചാഞ്ഞുവീണ
തേൻവരിക്കപ്ലാവിൻ  ചോട്ടിൽ 
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ 

ഉപ്പേരി തിന്നുകൊണ്ടേ കാളിയൂഞ്ഞാലാടാം 
തേനൂറുമീണങ്ങളിൽ 
കല്യാണക്കാര്യം ചൊല്ലി കാക്കാത്തിപ്പെണ്ണ് 
കൈനോക്കും നേരങ്ങളിൽ 

കണ്ണാന്തളിപൂക്കും നേരം വയൽവരമ്പിലിരുന്നോളാം 
തളിർവെറ്റില നുള്ളിയെടുത്ത് മാണിമാരനുതന്നീടാം    
നൂറും ചേർത്തങ്ങുതന്നേക്കാം 

മേടക്കാറ്റുവീശി ചാഞ്ഞുവീണ
തേൻവരിക്കപ്ലാവിൻ  ചോട്ടിൽ 
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ 

മേടക്കാറ്റുവീശി ചാഞ്ഞുവീണ
തേൻവരിക്കപ്ലാവിൻ  ചോട്ടിൽ 
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ 
ഇടവപ്പാതിയെത്തും നേരം മുൻപേ 
പൂവരശ്ശിൻ കട്ടിൽ മേലെ 
ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ 

മേടക്കാറ്റുവീശി ചാഞ്ഞുവീണ
തേൻവരിക്കപ്ലാവിൻ  ചോട്ടിൽ 
കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
medakkattu veeshi

Additional Info

Year: 
2018

അനുബന്ധവർത്തമാനം