വാനോളം
വാനോളം സ്വപ്നങ്ങൾ....
സ്വർണ്ണം പൂശിയ പട്ടം പോലെ
വേണം പല മോഹം...
അതിമോഹം അരുതെന്നാലും
ഇന്നോളം കാണാത്തൊരു നിധിയും തേടി പോകുന്നോരേ
പോകാം അതിവേഗം....
മനസ്സുണ്ടേൽ അതിരോളം
ദൂരത്തെ ഏതോ തീരം തേടിക്കൊണ്ടെങ്ങോ
പായുന്നേ... ആൾക്കാരെല്ലാം
എങ്ങോട്ടെങ്ങോട്ടെങ്ങോട്ടോ
ചെറിയോരും വലിയോരുമായ് ആഘോഷപ്പൊടിപൂരം
തക താളം..... തക താളം ഇടും
കൊട്ടും മേളോം ആയി പായുന്നേ
വാനോളം സ്വപ്നങ്ങൾ...
സ്വർണ്ണംപൂശിയ പട്ടം പോലെ
വേണം പല മോഹം.....
അതിമോഹം അരുതെന്നാലും
ഇന്നോളം കാണാത്തൊരു നിധിയും തേടി പോകുന്നോരേ
പോകാം അതിവേഗം....
മനസ്സുണ്ടേൽ അതിരോളം
ആ...ആ
ഒരിടത്തൊരു ചങ്ങായി...
കളിയാട്ടം കാണാൻ പോയ്
കഥയറിയും നേരം മുൻപേ
ആട്ടം തീർന്നേ.... പോയ്
മഴുവെറിയും നേരത്ത് ഒരു രാമനതുൾക്കണ്ണിൽ
കണ്ടല്ലോ ഈയൊരു സുന്ദര കോമള ദേശത്തെ
ഒരുവിധമനുഭവമുണ്ടെന്നാൽ
മനസ്സിനു ചെറുബലമേകും....
അതിനിനിയുമൊരവസരമേകൂ
മതിലുകൾ അനവധിയുണ്ടെന്നാൽ
മനസ്സിനു മതിലുകൾ ഇല്ല
ഇനി കനവിനുമതിരുകൾ ഉണ്ടോ
മേഘത്തേരേറി നിൽക്കും... വിണ്ണിൻ സ്വപ്നങ്ങൾ
നിറമേഴും വാരിപ്പൂശി കാണുന്നുണ്ടേ പുതുലോകം
കടുകോളം ചെറുതാകാൻ
ഇനിയില്ലൊരുവശത്തൊന്നും
ആർപ്പോ.. ഇർറോ
ഈ.... ജീവിതമൊരു ജയപാതയിലാകേണം
വാനോളം സ്വപ്നങ്ങൾ....
സ്വർണ്ണം പൂശിയ പട്ടം പോലെ
വേണം പല മോഹം....
അതിമോഹം അരുതെന്നാലും
ഇന്നോളം കാണാത്തൊരു നിധിയും തേടി പോകുന്നോരേ
പോകാം അതിവേഗം... മനസ്സുണ്ടേൽ അതിരോളം
ദൂരത്തെ ഏതോ തീരം തേടിക്കൊണ്ടെങ്ങോ
പായുന്നേ ആൾക്കാരെല്ലാം....
എങ്ങോട്ടെങ്ങോട്ടെങ്ങോട്ടോ
ചെറിയോരും വലിയോരുമായ് ആഘോഷപ്പൊടിപൂരം
തക താളം... തക താളം.. ഇടും
കൊട്ടും മേളോം ആയി പായുന്നേ..