മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും

കാലിൽ താള ചിലമ്പണിഞ്ഞ്...കൈയ്യിൽ പൊന്നുടവാളേന്തി.. 
കാർമുകിൽ കൂന്തലഴകുമായ് 
ശ്രീലകത്തമ്മയാം ദേവി മാളോരെ കാണാൻ 
എഴുന്നള്ളുന്നേ...

മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...
ഉലകം വെല്ലാൻ തറവിന്നുടവാൾ
പടവാളോ കൊയ്യുക നിൻ സ്വപ്നങ്ങളിനി-
അമ്മയെൻ കൂടെയില്ലേ... പരാശക്തിയെൻ കൂടെയില്ലേ..
എന്നഭയമാം ദേവിയല്ലേ...
ഇടയ്‌ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലുകുഴലു ചെണ്ടമേളം
തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...

മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...

ശങ്കരിയല്ലേ... ശ്രീഹരിയല്ലേ... 
സാദോദരീ ശ്രീപാർവതീ സാംബവിയല്ലേ...
സുസ്മിതയല്ലേ... സൗമിനിയല്ലേ...
സീമന്തിനി സിന്ദൂരിണി സുന്ദരിയല്ലേ...
മണ്ണിൽ വീഴും നിൻ കണ്ണീർ കണങ്ങൾ
മാറത്തണിയുന്ന മണിമുത്താകും...
മുത്തേ മുത്തെന്നു പേർ ചൊല്ലി വിളിയ്‌ക്കും
മാറിൽ ചേർത്തൊന്നു താരാട്ടും ഞാൻ...
എൻ ജീവനായൊരേട്ടനല്ലേ...
എന്നെ നീ അറിയാതെ പോയതെന്തേ...
ഇടയ്‌ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലുകുഴലു ചെണ്ടമേളം
തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
ഇത്... തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...

മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...

തൊഴുതു നിൽക്കവേ... തഴുകി വന്നു നീ...
താങ്ങായും തുണയായും തണലു തന്നു നീ...
തിരി തെളിഞ്ഞു പോയ്... തളിരണിഞ്ഞു പോയ്...
തങ്കക്കതിരഴകാകെ തുടിയുണർന്നു പോയ്...
നെഞ്ചിൽ വിതുമ്പുന്ന സങ്കടച്ചിന്ത്
കോലക്കുഴലൂതും കാവടിച്ചിന്ത്...
കണ്ണേ കണ്ണെന്നു കണ്ണട തേടി
കണ്ണീർക്കടവത്തോരമ്മയുണ്ടേ...
ഇന്നു നീ എൻകൂടെയില്ലെങ്കിലും
നനവൂറും ഓർമ്മകൾ ഏറെയില്ലേ...
ഇടയ്‌ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലുകുഴലു ചെണ്ടമേളം
തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
ഇത്... തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...

മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...

മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maaniyakallin mookkuthi charthum

Additional Info

Year: 
2010

അനുബന്ധവർത്തമാനം