മണവാട്ടിപ്പെണ്ണിനല്ലോ

മണവാട്ടിപ്പെണ്ണിനല്ലോ
മദനപ്പൂമാല ചാർത്തി
മണിമാരൻ കാത്തിരിക്കും
മണിയറയിൽ കൊണ്ടുപോകും
(മണവാട്ടി..)

കൂട്ടിനു ഞങ്ങൾ ചുറ്റും കൂടി
പാട്ടുകൾ പാടാം വാ വാ പെണ്ണേ
മുത്തണിമെത്തയിൽ പൂവുകൾ വിതറി
മുത്തുവിളക്കുകൾ കണ്ണുകൾ ചിമ്മി
അത്തറു പൂശിയ കവിളിൽ മാരൻ
മുത്തം നൽകാൻ കാക്കണ് സുന്ദരി
(മണവാട്ടി..)

നാണത്താൽ തട്ടം താഴ്ത്തി
കണ്ണാടിക്കവിളു മറച്ച്
ഖൽബിന്റെ കമ്പികൾ മുറുക്കി
പോ പെണ്ണേ - പോ പോ പെണ്ണേ
പോ പെണ്ണേ - പോ പോ പെണ്ണേ
(മണവാട്ടി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manavaattippenninallo

Additional Info

Year: 
1975

അനുബന്ധവർത്തമാനം